Posted On
date_range Updated On
date_range ഏകീകൃത നമ്പർ പ്ലേറ്റ് ഏപ്രിൽ മുതൽ
കുറ്റിപ്പുറം: വാഹനം വാങ്ങുമ്പോൾ നമ്പർ പ്ലേറ്റ് ലഭിക്കുന്ന ഏകീകൃത നമ്പർ പ്ലേറ്റ് സംവി ധാനം ഏപ്രിൽ മുതൽ രാജ്യത്താകെ നടപ്പാക്കും. മോഷ്ടാക്കളിൽനിന്ന് സുരക്ഷിതമാക്കാനും ഉടമക്ക് വാഹനം ഉടൻ കെണ്ടത്താനുമുള്ള നൂതന സാങ്കേതികവിദ്യയോടെയാണ് നമ്പർപ്ലേറ്റിറക്കുന്നത്.
ഇതോടെ രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള നമ്പർ പ്ലേറ്റാകും. ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ പുതിയ നമ്പർ പ്ലേറ്റോടുകൂടിയേ രജിസ്ട്രേഷൻ പൂർത്തിയാക്കി പുറത്തിറക്കാനാകൂ. വിൽപന നടത്തുന്ന ഷോറൂമുകളിൽതന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.