തിരുവനന്തപുരം: 15 വര്‍ഷം കഴിഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രം രജിസ്ട്രേഷന് റദ്ദാക്കിയ സര്‍ക്കാര്‍ വാഹനങ്ങള്‍ അഞ്ചുവര്‍ഷം കൂടി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക രജിസ്ട്രേഷന് നല്‍കുമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാര്. വാഹന്‍ സോഫ്റ്റ്വെയറിന് പകരം മോട്ടോര്‍ വാഹനവകുപ്പ് നേരിട്ട് രജിസ്ട്രേഷന് നല്‍കും. ഇവക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഇങ്ങനെ രജിസ്ട്രേഷന് നീട്ടുന്ന വാഹനങ്ങള്‍ സംസ്ഥാനത്തിനകത്ത് മാത്രമേ ഉപയോഗിക്കാനാവൂ.
സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കുള്ള പ്രത്യേക രജിസ്ട്രേഷനായ കെഎല്‍-90 ഉടന്‍ നിലവില്‍ വരും. വാഹനങ്ങളുടെ ഫിറ്റ്നസ്, റീ രജിസ്ട്രേഷന് ഫീസുകള്‍ കേന്ദ്രം കുത്തനെ കൂട്ടിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.