ലോകത്തിലെ ആദ്യ ഫ്ലൈയിങ്​ റേസ്​ കാർ പറന്നുതുടങ്ങി; ഇനി ആകാശത്തും മത്സരച്ചൂട്​

ലോകത്തിലെ ആദ്യ ഫ്ലൈയിങ്​ റേസ്​ കാർ എന്ന അവകാശവാദവുമായി അലോദ എം.കെ 3 പറക്കൽ പരീക്ഷണം നടത്തി. ആളില്ലാ വിമാനങ്ങളാണ്​ ആദ്യഘട്ടത്തിൽ മത്സരത്തിന്​ ഉപയോഗിക്കുക. ഇലക്ട്രിക് വാഹനങ്ങളും സ്വയം ഡ്രൈവിങ്​ വാഹനങ്ങളും ലോകമെമ്പാടും വാർത്ത സൃഷ്​ടിക്കുന്ന സമയത്താണ്​ പറക്കുന്ന മത്സര കാർ എന്ന ആശയവുമായി അലോദ എന്ന ഒാസ്​ട്രേലിയൻ കമ്പനി രംഗത്തുവരുന്നത്​.


സതേൺ ഓസ്‌ട്രേലിയയിലാണ്​ അലോദ എംകെ 3 പരീക്ഷണം നടന്നത്​. പരീക്ഷണ പറക്കലി​െൻറ വീഡിയോ യൂ ട്യൂബിൽ വൈറലായി​. 2021ൽ ആഗോളതലത്തിൽ നടക്കാനിരിക്കുന്ന ആളില്ലാ ഫ്ലൈയിങ്​ കാർ റേസുകളുടെ പശ്​ചാത്തലത്തിലാണ്​ പുതിയ വാഹനം പരീക്ഷിച്ചത്​. എക്‌സാ സീരീസെന്നാണ്​ പുതിയ മത്സരം അറിയപ്പെടുന്നത്​. തുടർവർഷങ്ങളിൽ എക്​സാ സീരീസ്​ മുന്നോട്ടുകൊണ്ടുപോകാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. ഈ വർഷം ഫെബ്രുവരിയിലാണ് അലോദ എം‌കെ 3 ലോകത്തിനുമുന്നിൽ ആദ്യമായി പരിചയപ്പെടുത്തിയത്. സിമുലേറ്ററിലൂടെയാണ്​ വാഹനം നിയന്ത്രിക്കുന്നത്​. 1950 കളിലെയും 1960 കളിലെയും റേസിങ്​ കാറുകളിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടാണ് അലോദ എം‌കെ 3 നിർമിച്ചിരിക്കുന്നത്​.

Full View

ലംബമായി ടേക്​ ഓഫ് ചെയ്യാനും ലാൻഡിങ്​ ചെയ്യാനും വാഹനത്തിനാകും. 130 കിലോഗ്രാം മാത്രമാണ്​ എം‌കെ 3യുടെ ഭാരം. 80 കിലോഗ്രാം വരെ ഭാരംവഹിക്കാനുമാകും. പൂർണമായും വൈദ്യുതിൽ പ്രവർത്തിക്കുന്ന സംവിധാനമാണ്​ എം.കെ3യിൽ ഒരുക്കിയിരിക്കുന്നത്​. ഓഡി ക്യു 7 ​നിലെ ഇലക്​ട്രിക്​ എഞ്ചിനാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. 429 എച്ച്പി ആണ്​ പവർ ഒൗട്ട്പുട്ട്. 2.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻകഴിയും. വായുവിൽ 1,640 അടി വരെ ഉയരാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.