യൂറോപ്പിലെ ബെസ്റ്റ്​ സെല്ലറായി ഫോക്​സ്​വാഗൺ ഗോൾഫ്​

2020ൽ യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഫോക്​സ്​വാഗൺ ഗോൾഫ്. യൂറോപ്പിലാകമാനം ഏകദേശം 312,000 ഗോൾഫുകൾ കഴിഞ്ഞവർഷം പുറത്തിറങ്ങി. ഇതിൽ 179,000 എണ്ണം വർഷത്തിന്‍റെ രണ്ടാം പകുതിയിലാണ്​ നിരത്തിലെത്തിയത്​. കഴിഞ്ഞ വർഷം ജർമനിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറും ഇതാണ്​. 133,900 ഗോൾഫുകളാണ്​ ജർമനിയിൽ വിപണിയിലെത്തിയത്​. എട്ട് വേരിയന്‍റുകളുള്ളത്​ ഗോൾഫിന്‍റെ വിൽപ്പന വർധിക്കാൻ കാരണമായതായി ഫോക്​സ്​വാഗൺ പറയുന്നു.


ജിടിഐ, ജിടിഡി, ജിടിഇ എന്നീ വേരിയന്‍റുകളുടെ ലഭ്യത മൂന്നാം പാദത്തിൽ വിൽപ്പനയ്ക്ക് ഉത്തേജനം നൽകി. ഹൈബ്രിഡ് മോഡലുകൾക്കുള്ള ഉയർന്ന ഡിമാൻഡും ഗോൾഫിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. 2020 അവസാനത്തോടെ വിറ്റഴിഞ്ഞ മൂന്ന് ഗോൾഫുകളിൽ ഒന്ന്​ ഹൈബ്രിഡ് ആയിരുന്നു. എട്ടാം തലമുറ ഗോൾഫ് ജിടിഐക്ക് 245 എച്ച്പി കരുത്തുള്ള നാല് സിലിണ്ടർ 2.0 ടിഎസ്‌ഐ എഞ്ചിനാണുള്ളത്​.


പരമാവധി ടോർക്ക് 370 എൻഎം ആണ്​. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമാണ് വാഹനത്തിന് ലഭിക്കുന്നത്. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.