ഇങ്ങിനെയാണ്​ ആ ഇന്നോവ അവിടെ എത്തിയത്​; എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി പാർക്കിങ്​ വീഡിയൊ കാണാം

ഴിഞ്ഞ ദിവസമാണ്​ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലായത്​. ഇരു വശവും കുഴിയുള്ള സ്ലാബിന്​ മുകളിൽ പാർക്ക്​ ചെയ്​തിരിക്കുന്ന ഇന്നോവ കണ്ടാണ്​ നാട്ടിലെ ഡ്രൈവർമാരൊക്കെ മൂക്കത്ത്​ വിരൽവച്ചത്​. ഇന്നോവക്ക്​ കഷ്​ടിച്ച്​ നിൽക്കാൻ മാത്രം സ്​ഥലമുള്ള ഒരിടത്ത്​ വാഹനം എങ്ങിനെ പാർക്ക്​ ചെയ്​തതെന്നതായിരുന്നു ആദ്യ വിസ്​മയം.


അടുത്ത പ്രശ്​നം റോഡ്​വശത്തെ കമ്പികൾക്ക്​ ഇടയിലൂടെ എങ്ങിനെ ഒരു വാഹനം അവിടേക്ക്​ ഒാടിച്ച്​ കയറ്റി എന്നതായിരുന്നു. എല്ലാത്തിനും​ ഉത്തരമായി ഇന്നോവയുടെ പാർക്കിങ്​ വീഡിയോയും എത്തിയിരിക്കുകയാണ്​. ഇത്തവണ പ​ക്ഷെ കാഴ്​ച്ചക്കാരുടെ മുന്നിലായിരുന്നു ഡ്രൈവറുടെ പ്രകടനം. ഇടുങ്ങിയ സ്​ഥലത്തേക്ക്​ ഇന്നോവ അനായാസമാണ്​ ഒാടിച്ച്​ കയറ്റുന്നത്​.

Full View

ആരാണാ ഡ്രൈവർ?

മാനന്തവാടി പേര്യ ആലാറ്റിൽ സ്വദേശി പ്ലാപറമ്പിൽ പി .ജെ ബിജുവാണ് സാമാന്യം തടിച്ച ഇന്നോവയെ ഇടുങ്ങിയ സ്ലാബിൽ പാർക്ക്​ ചെയ്​ത വിരുതൻ. ബിജുവിന്‍റെ സുഹൃത്ത് ലിബിയുടെതാണ് ഇന്നോവ. ലിബി വാഹനം സർവ്വീസ് ചെയ്യാനായി ബിജുവിനെ ഏൽപ്പിക്കുകയായിരുന്നു. ഓണാവധി കഴിഞ്ഞ ശേഷമേ വർക്ക്ഷോപ്പ് തുറക്കൂ എന്നതിനാല്‍ വാഹനം ത​െൻറ ക്വാർട്ടേഴ്​സിന് മുന്നിലാണ് പാർക്ക് ചെയ്​തിരുന്നതെന്ന്​ ബിജു പറയുന്നു​. റോഡിലെ കനാലി​െൻറ പണി നടക്കുന്നതിനാലാണ് കാർ അവിടെ പാർക്ക് ചെയ്യാൻ കാരണം.


കഴിഞ്ഞ കുറേദിവസമായി വാഹനം അവിടെ കയറ്റിയിട്ടിട്ട്. ഇതിനിടെ ബിജുവിന്‍റെ ഭാര്യ വാഹനം പാർക് ചെയ്​തിരിക്കുന്നതി​െൻറ​ ചിത്രം എടുത്ത് സഹോദരിക്ക് അയച്ചു കൊടുത്തു. ഇതാണ് ആദ്യം വൈറലായത്. എന്നാൽ ഇക്കാര്യം ബിജു അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വര്‍ക്ക് ഷോപ്പ് തുറന്നു എന്നറിഞ്ഞ് കാർ കൊടുക്കാനായി എടുത്തു കൊണ്ടു പോയപ്പോൾ ഭാര്യയും മക്കളും ചേർന്നാണ് രണ്ടാമത്തെ വീഡിയോ പകർത്തിയത്. പിന്നീട് ഈ വീഡിയോയും സഹോദരിക്ക് അയച്ചു കൊടുത്തു. അവരാണ് ഇതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതെന്നും ബിജു പറയുന്നു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.