കണ്ടവരുടെയെല്ലാം കിളി പറത്തിയ വീഡിയൊ; നൂലിഴ വ്യത്യാസത്തിൽ തിരിച്ചുകിട്ടിയത്​ ഒരു ജീവൻ

മൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു വീഡിയൊ കണ്ട്​ കിളി പറന്നിരിക്കുകയാണ്​ ആളുകൾ. 'വെള്ളാനകളുടെ നാട്ടിൽ' എന്ന സിനിമയിൽ കുതിരവട്ടം പപ്പുവി​െൻറ കഥാപാത്രം പറയുന്ന​പോലെ ഒരു കടുകുമണി വ്യത്യാസത്തിൽ ഒന്ന്​ അങ്ങോ​െട്ടാ ഒന്ന്​ ഇങ്ങോ​െട്ടാ മാറിയിരുന്നെങ്കിൽ എല്ലാം തവിടുപൊടി ആകുമായിരുന്നു.

എന്നാൽ ഭാഗ്യത്തിന്​ അങ്ങിനെ സംഭവിച്ചില്ല. അതുകൊണ്ട്​ രക്ഷപ്പെട്ടത്​ വിലപ്പെട്ട ഒരു ജീവനാണ്​. റോഡ്​ വശത്തുകുടി നടന്നുവരുന്ന ഒരാളെയാണ്​ ആദ്യം വീഡിയോയിൽ കാണുന്നത്​. അൽപ്പം നടക്കു​േമ്പാഴേക്ക്​ അദ്ദേഹത്തി​െൻറ ഇടതുവശത്തുകൂടി ഒരു പിക്​അപ്പ്​ കുതിച്ചുപാഞ്ഞു പോകുന്നു​.

Full View

ഇതിനിടക്ക്​ ഒരു പോസ്​റ്റും നിൽക്കുന്നുണ്ടെന്നതാണ്​ രസകരം. ആളിനെയൊ പോസ്​റ്റിനെയോ ഇടിക്കാതെ കൃത്യമായി മധ്യത്തിലൂടെ പോകുന്നതാണ്​ വിസ്​മയമുളവാക്കുന്നത്​. നിയന്ത്രണംവിട്ട്​ പാഞ്ഞ പിക്കപ്പ്​ പിന്നേയും റോഡിലൂടെ മുന്നോട്ട്​പോകുന്നതും വീഡിയോയിൽ കാണാം. കൊല്ലം ജില്ലയിലെ ചവറയിൽ നടന്നതാണ്​ അപകടമെന്നാണ്​ വിവരം. റോഡുവക്കിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിയുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.