Posted On
date_range Updated On
date_range ഇഷ്ടവാഹന നമ്പർ നേടാൻ ലക്ഷങ്ങൾ മുടക്കി ഉടമകൾ
കാക്കനാട്: വാഹനത്തിന് ഇഷ്ടനമ്പർ നേടാൻ ലക്ഷങ്ങൾ. കെ.എൽ 7 ഡി.സി 1നും 89നും ഇടയിലുള്ള ഫാൻസി നമ്പറുകളുടെ ലേലമാണ് ചൊവ്വാഴ്ച നടന്നത്. ഇതിൽ കെ.എൽ 7 ഡി.സി 1 ലേലത്തിൽ പോയത് 3,44,000 രൂപക്ക്. മൂന്നു പേർ ലേലത്തിൽ പങ്കെടുത്തു. അഞ്ചുപേർ മത്സരിച്ച കെ.എൽ 7 ഡി.സി 7ന് ലേലത്തിൽ 2,51,000 രൂപയും ലഭിച്ചു. കെ.എൽ 7 ഡി.ബി 9999 ലേലത്തിൽ പോയത് 3,51,000 രൂപക്ക്. ഈ നമ്പറിനായി അഞ്ചുപേർ രംഗത്തുണ്ടായിരുന്നുവെന്ന് ജോയന്റ് ആർ.ടി.ഒ കെ.കെ. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.