കേന്ദ്രവും സംസ്ഥാനങ്ങളും പണം നൽകി, വാഹന നിർമാതാക്കൾ വാഹനം നൽകി, ഒളിമ്പിക്സിൽ ഇന്ത്യയുടെ സുവർണതാരമായ നീരജ് ചോപ്രയെ ആദരിക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്യുകയാണ് രാജ്യനിവാസികൾ. ഇതിനിടയിലാണ് ഗുജറാത്തുകാരനായ പെട്രോൾ പമ്പുടമ വ്യത്യസ്തമായ ആശയത്തിലൂടെ നീരജിന് ആദരമൊരുക്കിയത്. തെൻറ പമ്പിലെത്തുന്ന നീരജ് എന്ന് പേരുള്ളവർക്കെല്ലാം പെട്രോളും ഡീസലും സൗജന്യമായി നൽകുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
രണ്ട് ദിവസത്തേക്കാണ് സൗജന്യ വിതരണം നടത്തിയത്. സൗജന്യമെന്ന് പറയുേമ്പാൾ എത്രവേണമെങ്കിലും പെട്രോൾ കിട്ടുമെന്ന് വിചാരിക്കരുത്. ഒരു നീരജിന് 501 രൂപക്കാണ് പെട്രോൾ നൽകുന്നത്. പേര് നീരജാണെന്ന് ഉറപ്പിക്കാൻ തിരിച്ചറിയൽ കാർഡും ഹാജരാക്കേണ്ടതുണ്ട്. ഞായറാഴ്ച്ച ആരംഭിച്ച വിതരണത്തിൽ 30ലധികം നീരജുമാർക്ക് ഇന്ധനം നൽകിയെന്ന് പമ്പുടമ അയ്യൂബ് പത്താൻ പറയുന്നു. ബറൂച്ചിലെ നേത്രാങ് പട്ടണത്തിലെ എസ്.പി പെട്രോളിയം ഉടമയാണ് അയ്യൂബ് പത്താൻ.
'നീരജ് ചോപ്രയ്ക്ക് ആദരമൊരുക്കാൻ നീരജ് എന്ന് പേരുള്ളവർക്കായി ഞങ്ങൾ ഒരു പദ്ധതി ആരംഭിച്ചു. ഇൗ മെഡൽ നേട്ടം ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്'-പത്താൻ പറയുന്നു. രാജ്യത്തിെൻറ സുവർണ നേട്ടം ആഘോഷിക്കുന്നതിന് മഹീന്ദ്ര മോേട്ടാഴ്സ് തങ്ങളുടെ ഏറ്റവും പുതിയ എസ്.യു.വിയായ എക്സ്.യു.വി 700െൻറ സ്പെഷൽ എഡിഷൻ പതിപ്പ് നീരജ് ചോപ്രക്ക് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.