വൈദ്യുത ബൈക്കി​െൻറ പണിപ്പുരയിൽ ബീമർ; ഡ്രൈവ്​ ഷാഫ്​റ്റ്​ ഉൾപ്പടെ പുതുമകൾ നിരവധി

കുറേക്കാലമായി ബി.എം.ഡബ്ല്യൂ മോ​േട്ടാറാഡ്​ ഇലക്​ട്രിക്​ ബൈക്കുകളുടെ പണിപ്പുരയിലാണ്​. ഇ ബൈക്കുകളുടെ നിരവധി പ്രോ​േട്ടാടൈപ്പ്​ ചിത്രങ്ങളും ബീമർ അധികൃതർ പുറത്തുവിട്ടിരുന്നു. ബി.എം.ഡ.ബ്ല്യു തങ്ങളുടെ ഇ ബൈക്കുകളിൽ ഡ്രൈവ്​ഷാഫ്​റ്റുകൾ ഉപയോഗിക്കും എന്നാണ്​ നിലവിൽ വാഹനലോകത്ത്​ പ്രചരിക്കുന്ന അഭ്യൂഹം. അങ്ങിനെയെങ്കിൽ ലോകത്ത്​ ആദ്യമായിട്ടായിരിക്കും ഇലക്​ട്രിക്​ ബൈക്കുകൾക്ക്​​ ഡ്രൈവ്​ഷാഫ്​റ്റ്​ ലഭിക്കുക. ബി.എം.ഡബ്ല്യൂ മോ​േട്ടാറാഡ്​ നേരത്തേതന്നെ ബൈക്കുകളിൽ ഡ്രൈവ്​ ഷാഫ്​റ്റ്​ പരീക്ഷിച്ചിട്ടുണ്ട്​.


കുറച്ചുകാലമായി ബീമർ എഞ്ചിനീയർമാർ ഇലക്ട്രിക് മോട്ടോർ‌സൈക്കിളുകളിലും സ്​കൂട്ടറുകളിലും പ്രവർത്തിക്കുന്നുണ്ട്​. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ പ്രകാരം ഡ്രൈവ്‌ഷാഫ്റ്റുള്ള ആദ്യത്തെ ഇല​ക്ട്രിക്​ മോട്ടോർ‌സൈക്കിളായിരിക്കും ബീമറി​േൻറത്​. ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെയും ബാറ്ററിയിൽ പ്രവർത്തിക്കുന്ന പവർട്രെയിനുകളുടേയും വരവോടെ, ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ പരമ്പരാഗത ഡിസൈനുകളിൽ നിന്ന് വാഹന വ്യവസായം സ്വതന്ത്രമായിരുന്നു. കൂറ്റൻ എഞ്ചിനുകളും വലിയ ഇന്ധന ടാങ്കുകളുമെല്ലാം വാഹനങ്ങളിൽ നിന്ന്​ ഒഴിവായിട്ടുണ്ട്​. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ ആ സ്ഥലം വ്യത്യസ്​തമായാണ്​ ഉപയോഗിക്കുന്നത്​.


ഡിസൈൻ തന്ത്രങ്ങൾ ഒരു നിർമാതാവിൽ നിന്ന് മറ്റൊന്നിലെത്തു​േമ്പാൾ വ്യത്യാസപ്പെടുന്നുണ്ട്​. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായുള്ള ഡിസൈനുകളിൽ ഭൂരിഭാഗവും ശ്രദ്ധിക്കുന്നത്​ ബാറ്ററി പ്ലെയ്‌സ്‌മെൻറുകളിലാണ്. ഹാർലി-ഡേവിഡ്‌സൺ ലൈവ്‌വയർ ഒഴികെ, ഭൂരിഭാഗം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലെ ഇലക്ട്രിക് മോട്ടോറുകൾ തിരശ്ചീനമായാണ്​ സ്ഥാപിച്ചിരിക്കുന്നത്​. ഈ തന്ത്രം ഇലക്ട്രിക് മോട്ടോറിനെ പിൻ ചക്രവുമായി ബന്ധിപ്പിക്കുന്നതിന് ലളിതവും എളുപ്പവുമായ മാർഗ്ഗം ഉപയോഗിക്കാൻ നിർമ്മാതാക്കളെ അനുവദിക്കുന്നു.


കുറച്ച് ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾ ഗിയർ കുറയ്ക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്​. മറ്റുചിലർ ഡയറക്ട് ഡ്രൈവ് സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ ബിഎംഡബ്ല്യു മറ്റൊരു പാതയിലാണ് സഞ്ചരിക്കുന്നത്. വിഷൻ ഡിസി റോഡ്സ്റ്റർ പോലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റിനായുള്ള ഡ്രൈവ്ഷാഫ്റ്റ് ഡിസൈനുകൾ ഇതിനകം ബി.എം.ഡബ്ല്യൂ രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്​. ഭാവി മോഡലുകളിലും നൂതനമായ നിരവധി ഡിസൈൻ സവിശേഷതകൾ ബീമർ പരീക്ഷിക്കുമെന്നാണ്​ സൂചന.

ഡ്രൈവ്​ ഷാഫ്​റ്റ്​

എന്താണ്​ ഡ്രൈവ്​​ഷാഫ്​റ്റ്​

ഡ്രൈവ്ഷാഫ്റ്റ്, ടെയിൽ‌ഷാഫ്റ്റ്, പ്രൊപ്പല്ലർ ഷാഫ്റ്റ് (പ്രോപ് ഷാഫ്റ്റ്) അല്ലെങ്കിൽ കാർഡൻ ഷാഫ്റ്റ് എന്നൊക്കെ അറിയപ്പെടുന്നത്​ ഏറെ പ്രധാനപ്പെ​െട്ടാരു വാഹനഭാഗമാണ്​. മെക്കാനിക്കൽ പവർ, ടോർക്ക്, റൊട്ടേഷൻ എന്നിവ കൈമാറുന്നതിനുള്ള വാഹന ഘടകമാണിത്​. സാധാരണയായി വാഹനത്തിലെ ഘടകങ്ങളെ പരസ്​പരം ബന്ധിപ്പിക്കുന്നതിനാണ്​ ഇത് ഉപയോഗിക്കുന്നത്​. ദൂരം അല്ലെങ്കിൽ ചലനം കാരണം നേരിട്ട് ബന്ധിപ്പിക്കാൻ കഴിയാത്ത ഭാഗങ്ങളെയാണ്​ ഡ്രൈവ്​ഷാഫ്​റ്റ്​ ഉപയോഗിച്ച്​ ബന്ധിപ്പിക്കുക. ടോർക്ക് കാരിയറുകളെന്ന നിലയിൽ, ഇൻപുട്ട് ടോർക്കും ലോഡും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമായ ഡ്രൈവ് ഷാഫ്റ്റുകൾ ടോർഷനും ഷിയർ സ്ട്രെസിനും വിധേയമാണ്. അതിനാൽ അവർ സമ്മർദ്ദം സഹിക്കാൻ ശക്തരായിരിക്കണം. ബൈക്കുകളിൽ ഡ്രൈവ്​ ഷാഫ്​റ്റുകൾ സാധാരണ ആവശ്യം വരാറില്ല. എന്നാൽ ബി.എം.ഡബ്ല്യൂ തങ്ങളുടെ ​ൈബക്കുകളിൽ ചെയിനുകൾക്ക്​ പകരം ഡ്രൈവ്​ ഷാഫ്​റ്റുകൾ ഉപയോഗിക്കുന്നുണ്ട്​. 

ഡ്രൈവ്​ ഷാഫ്​റ്റുള്ള ബൈക്ക്​


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.