മഹീന്ദ്ര ബൊലേറോ നിയോ 2025
2021 ജൂലൈ 13നാണ് ടി.യു.വി 300നോട് ഏറെ സാമ്യമുള്ള 'ബൊലേറോ നിയോ' മോഡലിനെ മഹീന്ദ്ര വിപണിയിൽ അവതരിപ്പിക്കുന്നത്. ടി.യു.വിയുടെ പേര് മാറ്റിയാണ് ബൊലേറോ നിയോയെ നിരത്തുകളിൽ എത്തിച്ചതെന്ന് ചില വാഹനപ്രേമികൾ പറഞ്ഞിരുന്നെങ്കിലും കമ്പനി തന്നെ ഇരുമോഡലുകളും രണ്ടാണെന്ന് വ്യക്തമാക്കിയിരുന്നു. വിപണിയിൽ എത്തിയ ശേഷമുള്ള ആദ്യ അപ്ഡേഷനാണ് ബൊലേറോ നിയോക്ക് ലഭിക്കുന്നത്.
ഫേസ് ലിഫ്റ്റ് ചെയ്ത് എത്തുന്ന വകഭേദത്തിന് ചെറിയ മാറ്റങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. മുൻവശത്ത് വെർട്ടിക്കൽ സ്ലാറ്റസ് ഗ്രിൽ, ഫുൾ ബ്ലാക്ക് ഫിനിഷിങ്ങിൽ R16 ഡിസൈനിൽ അലോയ്-വീലുകൾ എന്നിവക്കൊപ്പം ജീൻസ് ബ്ലൂ എന്നൊരു പുതിയ കളർ ഓപ്ഷനിലും ബൊലേറോ നിയോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
പഴയ പതിപ്പിലെ അതേ എൻജിൻ തന്നെ പുതിയ ഫേസ് ലിഫ്റ്റ് നിയോയിലും കമ്പനി നിലനിർത്തുന്നുണ്ട്. 1493 സി.സിയിൽ 1.5 ലിറ്റർ എംഹോക് ഡീസൽ 3 സിലിണ്ടർ ടർബോ-ചാർജ്ഡ് എൻജിനാണ് എസ്.യു.വിയുടെ കരുത്ത്. 3750 ആർ.പി.എമിൽ 100 എച്ച്.പി പവറും 1750-2250 വരെ ആർ.പി.എമിൽ 260 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണിത്. റിയർ-വീൽ ഡ്രൈവിൽ സജ്ജീകരിച്ചിരിക്കുന്ന പവർട്രെയിനിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വാഹനം ജോഡിയാക്കിയിരിക്കുന്നത്.
മുൻവശത്ത് ഡിസ്ക് ബ്രേക്ക്, റിയർ ഡ്രം ബ്രേക്ക്, ഹൈഡ്രോളിക് പവർ അസിസ്റ്റ്, സ്റ്റീയറിങ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയ ഫീച്ചറുകൾ ബൊലേറോ നിയോക്ക് ലഭിക്കുന്നു. സ്റ്റൽത്ത് ബ്ലാക്ക്, റോക്കി ബെയ്ജ്, ഡയമണ്ട് വൈറ്റ്, കോൺക്രീറ്റ് ഗ്രേ, ജീൻസ് ബ്ലൂ, പേൾ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം. N4, N8, N10, N10 (O), N11 തുടങ്ങിയ അഞ്ച് വേരിയന്റുകളിൽ 2025 ഫേസ് ലിഫ്റ്റ് ബൊലേറോ നിയോ വിപണിയിൽ ലഭിക്കും.
ബൊലേറോ നിയോ മോഡലിന്റെ ഏറ്റവും ബേസ് വേരിയന്റാണ് N4. 8.49 ലക്ഷം രൂപ പ്രാരംഭ (എക്സ് ഷോർറൂം) വിലയിൽ ഉപഭോക്താക്കൾക്ക് ഈ മോഡൽ സ്വന്തമാക്കാം.
ബേസ് മോഡലിന് തൊട്ടുമുകളിലും മിഡ് വേരിയന്റിന് താഴെയുമായി വിപണിയിൽ എത്തുന്ന വകഭേദമാണ് N8. മോഡലിന് 9.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
നിയോ മിഡ് വേരിയന്റായി വിപണിയിൽ എത്തുന്ന മോഡലാണ് N10. 9.79 ലക്ഷം രൂപയാണ് N10 മോഡലിന്റെ എക്സ് ഷോറൂം വില.
മിഡ് വേരിയന്റിൽ നിന്നും അൽപ്പം ഉയർന്ന വകഭേദം. അതിനാൽ തന്നെ വിലയിലും മാറ്റം വരുന്നുണ്ട്. 10.49 ലക്ഷം രൂപയാണ് N10(O) മോഡലിന്റെ എക്സ് ഷോറൂം വില.
ബൊലേറോ നിയോ ഫേസ് ലിഫ്റ്റ് വകഭദത്തിന് ലഭിക്കുന്ന ഏറ്റവും പുതിയ വേരിയന്റാണ് N11. ഇത് N10(O) മോഡലിനേക്കാൾ വില കുറഞ്ഞ വകഭദമാണ്. എന്നാൽ N10(O)നേക്കാൾ ഫീച്ചറുകളും N11 ഉൾകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.