ആരാധകരുടെ തല അങ്ങിനെ വാഗയിലെത്തി; അടുത്ത ലക്ഷ്യം കാഠ്​മണ്ഡു

യാത്രകൾ ഏറെ ഇഷ്​ടപ്പെടുന്ന നടനാണ് തല അജിത്. ഇടക്കിടെ ബൈക്കിലുള്ള കറക്കം അദ്ദേഹത്തിന്​ പതിവുള്ളതുമാണ്​. ബൈക്കിൽ വാഗാ അതിർത്തി സന്ദർശിച്ച അജിത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്​. ഇന്ത്യ-പാക്​ അതിർത്തിയിലെത്തിയ അജിത്തിനൊപ്പം പോസ് ചെയ്യുന്ന പട്ടാളക്കാരെയും ചിത്രങ്ങളിൽ കാണാം.

ചെന്നൈയിൽ നിന്നാണ് അജിത്തിന്റെ ബൈക്ക് യാത്ര ആരംഭിച്ചത്. അമൃതസർ സന്ദർശിച്ചതിനുശേഷമാണ് നടൻ വാഗാ അതിർത്തിയിൽ എത്തിയത്. വാഗയിലെ പരേഡ് കാണാൻ താരം സമയം കണ്ടെത്തുകയും ജവാന്മാർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്​തു. അജിത്തിന്റെ അടുത്ത ലക്ഷ്യം നേപ്പാളിലെ കാഠ്​മണ്ഡു ആണ്. അതിനുശേഷം ബൈക്കിൽ ചെന്നൈയിലേക്ക് മടങ്ങുമെന്നാണ്​ സൂചന.

'വലിമൈ' സിനിമയുടെ ഷൂട്ടിങ്ങിനായി റഷ്യയിൽ എത്തിയപ്പോൾ ബൈക്ക് എടുത്ത് നാടുചുറ്റാനിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ബൈക്കിൽ റഷ്യയിലൂടെ 5000 കിലോമീറ്ററാണ്​ അജിത്​ യാത്രചെയ്​തത്​. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ബൈക്കിൽ ഒരു ലോക യാത്രക്കായി അദ്ദേഹം തയ്യാറെടുക്കുന്നു എന്നും വാർത്തകൾ വരുന്നുണ്ട്. ഇതിനായി പരിചയസമ്പന്നരായ ബൈക്ക് റൈഡർമാരെ അജിത് കാണുകയും അവരിൽനിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്​തിരുന്നു.


നേരത്തേതന്നെ ബൈക്കുകളിലും കാറുകളിലും കമ്പമുണ്ടായിരുന്ന അജിത്​ റേസുകളിൽ പ​െങ്കടുത്തിരുന്നു. ഫോർമുല 2 പോലെ ഗൗരവമുള്ള മത്സരങ്ങളിൽ പ​െങ്കടുത്ത താരംകൂടിയാണ്​ അജിത്​. എഫ്​ വണ്ണിൽ അപകടത്തിൽ മരിച്ച അയർട്ടിൻ സെന്നയോടുള്ള ആദരസൂചകമായി ത​െൻറ പിറന്നാളുകൾ ആഘോഷിക്കാത്ത വ്യക്​തിയാണ്​ അജിത്​. സെന്ന മരിച്ച ദിവസമാണ്​ ത​െൻറ പിറന്നാൾ എന്നതാണ്​ ആഘോഷങ്ങളിൽ നിന്ന്​ അദ്ദേഹം വിട്ടുനിൽക്കാൻ കാരണം.


ബോണി കപൂർ നിർമിച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് പുറത്തിറങ്ങാനുള്ള അജിത്ത് ചിത്രം. 2022 ജനുവരി 14 ന് ചിത്രം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്.വിനോദ് ആണ് 'വലിമൈ' ചിത്രത്തിന്റെ സംവിധായകൻ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് 'വാലിമൈ'. 'പിങ്കി'ന്റെ തമിഴ് റീമേക്ക് ആയ 'നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. 'വലിമൈ'യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്. ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, സുമിത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 2022 പൊങ്കലിന് സിനിമ തിയറ്ററുകളിലെത്തും.

Tags:    
News Summary - thala ajith visits wagah border photos went viral in socialmedia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.