ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും ഇ20യും ഇഷ്ടാനുസാരം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം വേണമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഇ 20 അടിച്ചേൽപിക്കുന്നതിനെതിരെയുള്ള പരാതികൾ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആഗസ്റ്റ് നാലിന് മാർച്ച് സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച ഉച്ചക്ക് പരാതികൾ ശേഖരിക്കുമെന്നും നൂറോളം പേരുമായി പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിയിലേക്ക് മാർച്ചിന് താൻ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ വില കുറക്കണമെന്നും ഇ20 പെട്രോളിന് കുറഞ്ഞ വില മാത്രമേ ഈടാക്കാവൂ എന്നും, ഉപഭോക്താക്കൾ ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ20 പെട്രോൾ വാഹനത്തിന് കേടു വരുത്തില്ലെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പുറത്തുവിടണമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.