നെക്സോണിനോട് 'ടാറ്റ' പറയേണ്ടി വരുമോ...

ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായ നെക്‌സോണിന്‍റെ വില ടാറ്റ മോട്ടോഴ്സ് വീണ്ടും വർധിപ്പിച്ചു. 2022ൽ മൂന്നാം തവണയാണ് നെക്സോണിന്‍റെ വില ടാറ്റ കൂട്ടുന്നത്. ജനുവരിയിലും ജൂലൈയിലുമായിരുന്നു മുമ്പ് വർധനവ്. വിവിധ വേരിയന്റുകൾക്കനുസരിച്ച് 6000, 9000, 10000, 18000 എന്നിങ്ങനെയാണ് വില ഉയരുന്നത്.


നെക്‌സോണിന് മുമ്പ് 7.60 ലക്ഷം മുതൽ 14.08 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) ആയിരുന്നു വില. ഇപ്പോൾ ഇത് 7.70 ലക്ഷം മുതൽ 14.18 ലക്ഷം രൂപ (എക്‌സ് ഷോറൂം) വരെയാണ്. മറ്റ് കോംപാക്റ്റ് എസ്‌.യു.വികളേക്കാളും വലിയ വിൽപനയാണ് എല്ലാ മാസവും നെക്സോൺ നേടുന്നത്.

അതിനാൽ വിലവർധനവ് വിൽപയിൽ പ്രതിഫലിക്കുമോയെന്ന് കാത്തിരുന്നു കാണണം. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബ്രെസ്സ, കിയ സെൽറ്റോസ്, മഹീന്ദ്ര സ്കോർപിയോ എന്നിവയെ പിന്തള്ളി ഒക്ടോബറിൽ 13767 യൂണിറ്റുകളോടെ വിൽപനയാണ് നെക്സോൺ നേടിയത്. 

നെക്‌സോണിലെ റെവോട്രോൺ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 120 പി.എസ് പവറും 170 എൻ.എം പീക്ക് ടോർക്കും ലഭിക്കുന്നു. 110 പി.എസ് പവറും 260 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന റെവോടോർക്ക് 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഉണ്ട്.


രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ, എ.എം.ടി ട്രാൻസ്മിഷനികളുണ്ട്. മാരുതി സുസുക്കി ബ്രെസ്സ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്സ്.യു.വി 300 എന്നിവയാണ് നെക്‌സോണിന്റെ പ്രധാന എതിരാളികൾ .

Tags:    
News Summary - Tata Nexon prices increased again, third time in 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.