2000 നെക്‌സണ്‍ ഇ.വികൾ വിറ്റഴിച്ച്​ ടാറ്റ

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഇലക്ട്രിക് കാറായ ടാറ്റ നെക്‌സണ്‍ ഇവി 2000 കാറുകള്‍ വിറ്റഴിച്ച് നാഴികകല്ല പിന്നിട്ടു. പുറത്തിറങ്ങി 10 മാസത്തിനുള്ളില്‍, 2020 നവംബര്‍ വരെയുള്ള നെക്‌സണ്‍ ഇവിയുടെ വില്‍പ്പന 2200 യൂനിറ്റിലെത്തി. ഈ വര്‍ഷം ഓഗസ്റ്റോടെ 1000 കാറുകള്‍ പുറത്തിറക്കിയ നെക്‌സണ്‍ ഇ.വി തുടര്‍ന്നുള്ള 3 മാസത്തിനുള്ളില്‍ 1000 യൂണിറ്റുകള്‍ വിറ്റഴിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്‌സണ്‍ ഇവി മാറിയതായി ടാറ്റ അവകാശപ്പെടുന്നു.


നിലവില്‍ 74 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്‌സ് ഇവി വിഭാഗത്തില്‍ മുന്നിലാണ്. ഇന്ത്യൻ ഇ.വി വിഭാഗം ഇപ്പോഴും ഉൽപാദനത്തി​െൻറ തുടക്കഘട്ടത്തിലാണ്. മുൻനിര നിർമാതാക്കളാരും നിലവിൽ വിപണിയിൽ മത്സരത്തിനില്ല. ടാറ്റ, ഹ്യൂണ്ടായ്​, എം.ജി, മഹീന്ദ്ര തുടങ്ങിയവരാണ്​ നിലവിൽ ഇ.വികൾ പുറത്തിറക്കുന്നത്​. ഇതുതന്നെ പല വിഭാഗങ്ങളിലായാണ്​. താങ്ങാവുന്ന വിലയും 312 കിലോമീറ്ററെന്ന മികച്ച മൈലേജുമാണ്​ നെക്​സോണിനെ ഉപഭോക്​താക്കളുടെ പ്രിയ താരമാക്കുന്നത്​.

നെക്​സോണിനൊപ്പം തിഗോർ സെഡാനും വൈദ്യുത വിഭാഗത്തിൽ ടാറ്റ പുറത്തിറക്കുന്നുണ്ട്​. എന്നാൽ ഇവക്ക്​ അത്ര മികച്ച പരിഗണന വിപണിയിൽ ലഭിച്ചിട്ടില്ല. 140, 213 കിലോമീറ്റർ എന്നിങ്ങനെ രണ്ടുതരം റേഞ്ചുള്ള തിഗോറുകളുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.