എന്തൊരു വിൽപ്പന!; ഇന്ത്യക്കാരുടെ സ്വന്തം വാഹന നിർമാതാവിന്​ ഇത്​​ നല്ലകാലം

ആഗോളവിൽപ്പനയിൽ വൻ വളർച്ച രേഖപ്പെടുത്തി ടാറ്റ മോ​ട്ടോഴ്​സ്​. 2021ന്‍റെ ആദ്യ ക്വാർട്ടർ പിന്നിട്ടപ്പോൾ ടാറ്റ മോട്ടോഴ്‌സ് ആഗോള വിൽപ്പനയിൽ 43 ശതമാനം വളർച്ച രേഖപ്പെടുത്തി. ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ 3,30,125 യൂനിറ്റുകൾ ടാറ്റ ലോകത്താകമാനം വിറ്റഴിച്ചു. വാണിജ്യ വാഹനങ്ങൾ ഉൾപ്പടെയാണ്​ പുതിയ നാഴികക്കല്ല്​ കമ്പനി പിന്നിട്ടത്​. കൊമേഴ്​സ്യൽ വെഹിക്കിൾ വിഭാഗത്തിൽ 1,09,428 യൂനിറ്റാണ് ആകെ വിൽപ്പന. 55 ശതമാനമാണ്​ വർധന. പാസഞ്ചർ വാഹനങ്ങളുടെ ആഗോള വിൽ‌പന 2,20,697 യൂനിറ്റാണ്. 39 ശതമാനമാണ്​ വർധന രേഖപ്പെടുത്തിയത്​. ജാഗ്വാർ ലാൻഡ് റോവറിന്‍റെ ആഗോള മൊത്തക്കച്ചവടം നാലാം പാദത്തിൽ 1,36,461 യൂനിറ്റാണ്.


കഴിഞ്ഞ പാദത്തിൽ ടാറ്റയുടെ ആഗോള വിൽപ്പന 2,78,915 യൂനിറ്റായിരുന്നു (ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ). 2019 ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനി വിറ്റതിനേക്കാൾ ഒരു ശതമാനം വളർച്ച അന്ന്​ രേഖപ്പെടുത്തിയിരുന്നു. 2021 മാർച്ചിൽ പാസഞ്ചർ വെഹിക്കിൾ ബിസിനസിൽ വൻ വളർച്ചയാണ്​ ടാറ്റക്കുണ്ടായത്​. 422 ശതമാനം വിൽപ്പന വർധിച്ച്​ 29,654 യൂനിറ്റുകൾ വിറ്റഴിക്കാൻ ഇക്കാലയളവിൽ കമ്പനിക്കായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,676 യൂനിറ്റായിരുന്നു.

കോവിഡിനെ തുടർന്നുള്ള ലോക്​ഡൗൺ കാരണം മാർച്ചിലെ വിൽപ്പന അന്ന്​ കുറഞ്ഞിരുന്നു. നാലാം പാദത്തിൽ 162 ശതമാനം വളർച്ച കൈവരിച്ച കാർ നിർമാതാവ് 83,857 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32,000 യൂണിറ്റായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.