ജിംനി ഇലക്ട്രിക്കാവും; ടൈം ലൈൻ പുറത്തുവിട്ട് സുസുകി

ജിംനിയുടെ ഇ.വി പതിപ്പ് പുറത്തിറക്കുമെന്ന സൂചന നൽകി സുസുകി. പുതിയ വാഹനത്തിന്റെ പ്രാഥമിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടുണ്ട്. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിച്ചിരിക്കുന്ന ജിംനി ഇ.വിയാക്കുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടുന്നതായി കമ്പനി പറയുന്നു.

നിലവിൽ ജിംനി ഇ.വിയെപ്പറ്റി പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. യൂറോപ്പിനായിട്ടാകും ആദ്യം വാഹനം നിർമിക്കുക. യൂറോപ്പിലെ മൂന്ന് ഡോറുള്ള ജിംനിയാകും ആദ്യഘട്ടത്തിൽ ഇലക്ട്രിക് ആവുക. പിന്നീട് ഇന്ത്യയിൽ വിൽക്കുന്ന അഞ്ച് ഡോറുകളുള്ള പതിപ്പും ഇലക്ട്രിക് ആക്കും.

ബോഡി-ഓൺ-ഫ്രെയിം എസ്‌.യു.വികൾ അല്ലെങ്കിൽ പിക്ക്-അപ്പ് ട്രക്കുകൾ വിജയകരമായി വൈദ്യുതത്തിലേക്ക് പരിവർത്തനം ചെയ്തതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഫോർഡിന്റെ F-150 ലൈറ്റ്‌നിങ് അത്തരത്തിലുള്ള ഒരു വിജയകരമായ പരിവർത്തനമാണ്. കൂടാതെ രണ്ട് വർഷത്തിനുള്ളിൽ വിപണിയിൽ എത്തുന്ന ഹൈലക്സ്, ഇന്നോവ എന്നിവയുടെ ഇ.വി പതിപ്പുകളും ടൊയോട്ട അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. ഈ മാതൃകയാവും സുസുകിയും പിൻതുടരുക. 2026ലാകും വാഹനത്തിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കുക.

Tags:    
News Summary - Suzuki Jimny EV expected in 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.