അപൂർവ്വ നേട്ടവുമായി ലൂയിസ്​ ഹാമിൾട്ടൻ; സിൽവർസ്​റ്റോൺ സർക്യൂട്ടിന്​ ഇനി ചാംപ്യൻ ഡ്രൈവറുടെ പേര്​

മെഴ്‌സിഡസി​െൻറ എഫ് വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന്​ അപൂർവ്വ നേട്ടം. നിലവിലെ സീസണിൽ നിരവധി റെക്കോർഡുകൾ തകർത്ത ഹാമിൾട്ടന്​ ആദരമൊരുക്കുകയാണ്​ യു.കെയിലെ ഹോം ഗ്രൗണ്ട്​. 2020ൽ ഏഴാമത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് വിജയത്തെത്തുടർന്ന് ഹാമിൽട്ടനെ ആദരിക്കുന്നതിന്​ യുകെയിലെ സിൽ‌വർ‌​സ്​റ്റോൺ‌ സർ‌ക്യൂട്ടി​െൻറ ഒരു ഭാഗത്തിന്​ ഹാമിൾട്ടൻ സ്‌ട്രെയിറ്റ് എന്ന് പുനർ‌നാമകരണം ചെയ്യാൻ‌ തീരുമാനിച്ചിരിക്കുകയാണ്​. ഏതെങ്കിലും ഒരു ഡ്രൈവറുടെ പേരിലുള്ള സർക്യൂട്ടി​െൻറ ഒരേയൊരു ഭാഗം കൂടിയാണിത്.


എഫ് വൺ ചരിത്രത്തിലെ ഏറ്റവുമധികം വിജയങ്ങളുള്ള ഡ്രൈവറായി ഹാമിൾട്ടൻ നിലവിൽ മാറിയിട്ടുണ്ട്​. 95 വിജയങ്ങളാണ്​ ഇൗ യു.കെ ഡ്രൈവറുടെ പേരിലുള്ളത്​. സിൽവർസ്​റ്റോണിലും ഹാമിൽട്ടൺ നിരവധിതവണ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്​. ഹോം സർക്യൂട്ടിൽ വർഷങ്ങളായി വിജയിക്കുന്നത്​ ഹാമിൾട്ടനാണ്​. ഹാമിൾട്ടൻ ഇവിടെ വിജയിച്ച ഏഴ് മൽസരങ്ങളിൽ ആറെണ്ണവും നിലവിലെ ട്രാക്ക് ലേഒൗട്ടിലായിരുന്നു എന്നതും ശ്രദ്ധേയമാണ്​. 2007ൽ സിൽ‌വർ‌സ്​റ്റോണിലാണ്​‌ ഹാമിൽ‌ട്ടൺ‌ ആദ്യമായി എഫ് വൺ മത്സരത്തിനിറങ്ങിയത്​. 2008 ലാണ്​‌ സർ‌ക്യൂട്ടിൽ‌ ത​െൻറ ആദ്യ വിജയം നേടിയത്​.


2014നും 2017 നും ഇടയിൽ തുടർച്ചയായി നാല് മൽ‌സരങ്ങളിൽ‌ വിജയിച്ചു. പിന്നീട്​ 2019 ലും 2020 ലും വിജയിച്ചു. അവസാന ഘട്ടത്തിൽ ടയർ പ്രശ്​നങ്ങൾ ഉണ്ടായിട്ടും ഈ വർഷത്തെ ബ്രിട്ടീഷ് ജിപി നേടാൻ ഹാമിൾട്ടനായി.സിൽ‌വർ‌സ്​റ്റോൺ‌ സർ‌ക്യൂട്ട് യഥാർഥത്തിൽ റോയൽ‌ എയർഫോഴ്‌സ് എയർ‌ഫീൽ‌ഡ് ആയിരുന്നു. 1948 ൽ ബ്രിട്ടീഷ് ഗ്രാൻ‌പ്രീ നടത്തുന്നതിന് എയർ‌ഫീൽ‌ഡ് പാട്ടത്തിന് നൽകുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.