ക്ലാസിക്കിനും ബുള്ളറ്റിനും ഉൾപ്പടെ വിലകൂട്ടി റോയൽ എൻഫീൽഡ്​

തങ്ങളുടെ എല്ലാ ബൈക്കുകൾക്കും വിലവർധിപ്പിക്കാൻ തീരുമാനിച്ച്​ റോയൽ എൻഫീൽഡ്​.ക്ലാസിക് 350, ബുള്ളറ്റ് 350, ഹിമാലയൻ, ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജി ടി 650 എന്നിവയുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്​. 1,800 മുതൽ 2,800 രൂപ വരെയാണ് വിലവർധിപ്പിച്ചത്​. ഇതോടെ റോയൽ എൻഫീൽഡ് ഹിമാലയന്​ രണ്ട് ലക്ഷം രൂപയായി വില.

ബുള്ളറ്റ്​ 350നാണ്​ നിലവിൽ ഏറ്റവും താങ്ങാവുന്ന വില -1.27 ലക്ഷം. ഇത് രണ്ടാം തവണയാണ് റോയൽ എൻഫീൽഡ് അതി​െൻറ ബിഎസ് 6 മോഡലുകളുടെ വില ഉയർത്തുന്നത്. ആദ്യ വിലവർധനവ് വന്നത് 2020 മെയിലാണ്. ഏകദേശം 3,000 രൂപയാണ്​ അന്ന്​ കുട്ടിയത്​. നിലവിലത്തേത്​ അത്ര വലുതല്ലെങ്കിലും ഇത് റോയൽ എൻഫീൽഡ് ശ്രേണിയിലെ മുഴുവൻ ബൈക്കുകൾക്കും ബാധകമായിരിക്കും.


ബുള്ളറ്റ് 350

കമ്പനിയുടെ ഏറ്റവും താങ്ങാവുന്ന മോഡലാണ്​ ബുള്ളറ്റ് 350.2020 മാർച്ചിലാണ്​ ബിഎസ് 6 വാഹനം അവതരിപ്പിച്ചത്. 2,800 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്​. ബുള്ളറ്റ്​ എക്​സ്​ വേരിയൻറിന്​ വില 1.27 ലക്ഷം. ബുള്ളറ്റി​െൻറ ഏറ്റവും ജന​പ്രിയ പതിപ്പിന് ഇപ്പോൾ 1.33 ലക്ഷമാണ് വില. ഇലക്ട്രിക് സ്റ്റാർട്ട് സജ്ജീകരിച്ച വാഹനത്തിന്​ന് 1.42 ലക്ഷം നൽകണം.

ക്ലാസിക് 350

കമ്പനിയുടെ ഏറ്റവും ജനപ്രിയ വാഹനമായ ക്ലാസിക് 350ന്​ നിലവിൽ 1,800 രൂപ ഉയർന്നിട്ടുണ്ട്​. സിംഗിൾ-ചാനൽ എബിഎസ് പതിപ്പിന് 1.61 ലക്ഷമാണ് ഏറ്റവും പുതിയ വില. ഡ്യുവൽ ചാനൽ എബിഎസ് പതിപ്പുകൾ ഇപ്പോൾ 1.69 മുതൽ1.86 ലക്ഷം വിലവരും.

ഹിമാലയൻ

റോയലി​െൻറ സാഹസിക മോട്ടോർസൈക്കിളായ ഹിമാലയനും 1,800 രൂപ വർധിച്ചു. വിവിധ വേരിയൻറുകൾക്ക്​ അനുസരിച്ച്​ ഇപ്പോൾ 1.91 ലക്ഷം മുതൽ 1.95 ലക്ഷമാണ് വില.


ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650

കമ്പനിയുടെ മുൻനിര വാഹനങ്ങളായ ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 എന്നിവക്കും 1,800 രൂപ വർദ്ധിച്ചു. ഇൻറർസെപ്റ്റർ 650 ന്​ ഇപ്പോൾ 2.66-2.97 ലക്ഷം രൂപ വരെയാണ് വില. കഫേറേസർ ശൈലിയിലുള്ള കോണ്ടിനെൻറൽ ജിടി​ 650 ന്​ ഇപ്പോൾ 2.82 ലക്ഷം മുതൽ 3.03 ലക്ഷം വരെയാണ് വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.