വിലപേശലും തർക്കങ്ങളും ഇനിയില്ല; കാറുകൾ നേരിട്ട്​ വിൽക്കാനൊരുങ്ങി ബെൻസ്​

'റീ​െട്ടയിൽ ഒാഫ്​ ദി ഫ്യൂച്ചർ'(ആർ.ഒ.ടി.എഫ്​) എന്ന പേരിൽ രാജ്യത്ത്​ വാഹനം നേരിട്ട്​ വിൽക്കാനൊരുങ്ങി മെഴ്​സിഡസ്​ ബെൻസ്​. ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് കാറുകൾ വിൽക്കുന്ന പദ്ധതിയാണ്​ ബെൻസ് ഇന്ത്യ നടപ്പാക്കുന്നത്​. ഈ വർഷം ജൂണിൽതന്നെ കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു.


പുതിയ സംവധാനം അനുസരിച്ച്​ ടെസ്റ്റ് ഡ്രൈവുകളും വാഹന വിതരണവും ഡീലർഷിപ്പുകൾ തന്നെ നടത്തും. എന്നാൽ വാഹനം വാങ്ങുന്നവർ ബെൻസിന് നേരിട്ട് പണം നൽകുകയായിരിക്കും ചെയ്യുക. ഡിസ്​കൗണ്ടുകളും ഓഫറുകളും കമ്പനി നേരിട്ട്​ നടപ്പാക്കും. ഉപഭോക്താക്കൾക്ക് ഡീലർമാരുമായി വിലയോ ഒാഫറുകളോ ചർച്ച ചെയ്യാൻ കഴിയില്ല. പരമ്പരാഗതമായി, കാർ നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ ആദ്യം അംഗീകൃത ഡീലർഷിപ്പുകൾക്ക് വിൽക്കുകയും അവർ ഭാവി ഉടമകൾക്ക് റീട്ടെയിൽ ചെയ്യുകയുമാണ്​ ചെയ്​തിരുന്നത്​. ഇതിനാണ്​ ബെൻസ്​ മാറ്റം വരുത്തുന്നത്​.


ആഗോള വിപണിയിൽ സ്വീഡൻ, ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഇൗ സംവിധാനം ബെൻസ്​ നടപ്പാക്കിയിരുന്നു.  ആർ.ഒ.ടി.എഫ്​ പ്രകാരം ഉപഭോക്​താക്കൾക്കുള്ള കിഴിവുകൾ തുടരുമെന്നും അവ രാജ്യത്തുടനീളം ഒരേപോലെയായിരിക്കുമെന്നും ബെൻസ്​ അറിയിച്ചു.

ബുക്കിങ്​ സമയത്തുതന്നെ ഉപഭോക്താക്കൾക്ക് വിഐഎൻ (വാഹന തിരിച്ചറിയൽ നമ്പർ) നൽകും. ഓൺലൈൻ സ്റ്റോറിൽ നിന്ന്​ വാഹനം വാങ്ങുന്നവർക്ക് ലഭ്യമായ സ്റ്റോക്കിൽ നിന്ന് അവരുടെ കൃത്യമായ മോഡൽ സ്പെസിഫിക്കേഷൻ തിരയാനും അവരുടെ പിൻ കോഡ് അടിസ്ഥാനമാക്കി ഓൺ-റോഡ് വില കാണാനും ബുക്കിങ്​ നടത്താനും കഴിയും.

Tags:    
News Summary - Mercedes-Benz India begins selling cars directly to customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.