മാരുതി സുസുക്കി വിക്ടോറിസ്
മാരുതി സുസുക്കി മോട്ടോർസ് ഇന്ത്യ, രാജ്യത്ത് അഭിമാനപൂർവം അവതരിപ്പിച്ച മിഡ്-സൈസ് എസ്.യു.വിയായ വിക്ടോറിസിന് ബുക്കിങ് ആരംഭിച്ച് ആദ്യ 14 ദിവസംകൊണ്ട് 25,000 ബുക്കിങ്ങുകൾ സ്വന്തമാക്കാൻ സാധിച്ചു. ഇത് മാരുതിയുടെ ചരിത്രത്തിലെ മറ്റൊരു റെക്കോഡ് നേട്ടമാണ്. മാരുതി സുസുകി സെഗ്‌മെന്റിൽ ആദ്യ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം) സംവിധാനമുള്ള ഈ എസ്.യു.വിക്ക് 10.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.
രാജ്യത്തൊട്ടാകെ 'അറീന ഡീലർഷിപ്പ്' വഴി വാഹനം ഉപഭോക്താക്കളിൽ എത്തിക്കാനാണ് മാരുതി പദ്ധതിയിടുന്നത്. അതിനിടയിൽ ജി.എസ്.ടിയിൽ ലഭിച്ച ഇളവും ഫെസ്റ്റിവൽ ഓഫറുകളുമടക്കം മികച്ച ആനുകൂല്യത്തിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാമെന്ന് മാരുതി അറിയിച്ചു.
മിഡ്-സൈസ് എസ്.യു.വി സെഗ്‌മെന്റിൽ നിരത്തുകളിൽ എത്തുന്ന വിക്ടോറിസിന് മുൻവശത്ത് എൽ.ഇ.ഡി പ്രൊജക്ടഡ് ഹെഡ് ലാമ്പുകൾ, കണക്ടഡ് എൽ.ഇ.ഡി ടൈൽ-ലാമ്പ് എന്നിവയും റൂഫ് റൈൽസ്, എയ്റോ-കട്ട് 17 ഇഞ്ച് അലോയ്-വീലുകൾ എന്നിവ പുറംവശത്തെ പ്രത്യേകതകളാണ്. 4,360 എം.എം നീളം, 1,795 എം.എം വീതി, 1,655 എം.എം ഉയരം, 2,600 വീൽ-ബേസുമാണ് വിക്ടോറിസിന്റെ ആകെ വലിപ്പം. ഉപഭോക്താക്കളുടെ താൽപര്യപ്രകാരം റഫിൻ പാക്കേജ്, ഡാർക്ക് ക്രോം ഡീറ്റൈലിങ്, സ്കിഡ് പ്ലേറ്റ് അക്‌സെന്റ്സ്, ഇല്ല്യൂമിനേറ്റഡ് സിൽ ഗാർഡ്, ഡ്യൂവൽ-ടോൺ സീറ്റ് കവർ എന്നിവ കമ്പനി അഡിഷനലായി നൽകും.
ബ്ലാക്ക് ആൻഡ് ഐവറി ഡ്യൂവൽ-ടോണിൽ സോഫ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് വിക്ടോറിസിന്റെ കാബിൻ സെറ്റ് ചെയ്തിരിക്കുന്നത്. സീറ്റുകളിൽ പിയാനോ ബ്ലാക്ക് ഫിനിഷിങ് ഉൾപ്പെടുത്തി അപ്ഹോൾസ്റ്ററി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ മോഡലുകളിലും പനോരാമിക് സുറൂഫ് എന്ന പ്രത്യേകതയും വിക്ടോറിസിന് സ്വന്തം.
പവർട്രെയിൻ ഓപ്ഷനുകൾ
വിക്ടോറിസ് ഉപഭോക്താക്കൾക്ക് മൂന്ന് പവർട്രെയിൻ ഓപ്ഷനുകളാണ് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്
കൂടാതെ ഉപഭോക്താക്കളുടെ താൽപ്പര്യപ്രകാരം സെലക്ടഡ് വകഭേദത്തിൽ ഓൾഗ്രിപ്പ് 4x4 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ മോഡലിൽ പാഡിൽ ഷിഫ്റ്ററുകൾ, മൾട്ടി-ടെറയിൻ മോഡുകൾ, ഹിൽ ഡീസന്റ് കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.