കരുത്ത് തെളിയിച്ച് ബിഗ് ഡാഡി; ഇടിക്കൂട്ടിൽ ഫൈവ് സ്റ്റാർ തിളക്കവുമായി സ്കോർപ്പിയോ എൻ

വാഹന സുരക്ഷയിൽ പുതിയൊരു അധ്യായംകൂടി തുറന്ന് മഹീന്ദ്ര. കമ്പനിയുടെ ഏറ്റവും പുതിയ എസ്.യു.വിയായ 'സ്കോർപ്പിയോ എൻ' ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സ്വന്തമാക്കി. പുതിയ സുരക്ഷാ ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ ഗ്ലോബൽ എൻ.സി.എ.പി ആണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. മുതിർന്നവരുടെ വിഭാഗത്തിൽ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്റ്റാർ റേറ്റിങ്ങുമാണ് സ്കോർപ്പിയോ സ്വന്തമാക്കിയത്.

മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ സ്കോർപിയോ എൻ 34-ൽ 29.25 സ്കോർ ചെയ്തു. കുട്ടികളുടെ സംരക്ഷണത്തിൽ 48-ൽ 28.94 പോയിന്റാണ് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റുകളിലും മഹീന്ദ്ര എസ്‌.യു.വി മികച്ച പ്രകടനം കാഴ്ചവച്ചു. ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മഹീന്ദ്ര സ്കോർപിയോ എൻ നൽകുന്ന സംരക്ഷണം മികച്ചതാണെന്ന് ടെസ്റ്റർമാർ വിലയിരുത്തി.

സൈഡ് ഇംപാക്ട് ടെസ്റ്റിൽ 17 ൽ 16 പോയിന്റുമായി സ്കോർപിയോ എൻ മികച്ചുനിന്നു. വാഹനത്തിന്റെ ബോഡിഷെല്ലും ഫുട്‌വെൽ ഏരിയയും സ്ഥിരതയുള്ളതും കടുത്ത അപകടങ്ങളെ ചെറുക്കാൻ കഴിവുള്ളതുമാണെന്ന് ജി.എൻ.സി.എ.പി സൂചിപ്പിച്ചു.

ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകളിൽ 49ൽ 28.93 പോയിന്റാണ് സ്കോർപിയോ എൻ സ്കോർ ചെയ്തത്. ഇതിൽ സി.ആർ.എസ് (ചൈൽഡ് റെസ്‌ട്രെയിൻറ് സിസ്റ്റം) സിസ്റ്റത്തിന് 12-ൽ 4.93 പോയിന്റുകൾ ലഭിച്ചു. 18 മാസം പ്രായമുള്ള കുട്ടിയുടെയും 3 വയസ്സുള്ള കുട്ടിയുടെയും ഡമ്മികൾ സ്കോർപിയോ എന്നിൽ പരീക്ഷിച്ചു. രണ്ടാം നിരയിലെ സീറ്റുകളിൽ ഐസോഫിക്‌സ് മൗണ്ടിങ് പോയിന്റുകളുള്ള വാഹനമാണ് സ്കോർപ്പിയോ എൻ.


സ്കോർപ്പിയോ എൻ എന്ന ബിഗ് ഡാഡി

സ്കോ​ർ​പി​യോ​യു​ടെ പ​ഴ​യ​കാ​ല മോ​ഡ​ലു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ രൂ​പ​ഭം​ഗി​യും സ​വി​ശേ​ഷ​ത​ക​ളു​മാ​യി ബി​ഗ് ഡാ​ഡി ഓ​ഫ് എ​സ്.​യു.​വി എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് സ്കോ​ർ​പി​യോ -എ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള സ്കോ​ർ​പി​യോ​യു​ടെ ഒ​രു ഭാ​ഗ​വും പു​തി​യ​തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​ഹീ​ന്ദ്ര അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കാ​ര്യ​ക്ഷ​മ​ത, സാ​ങ്കേ​തി​ക​ത, രൂ​പ​ഭം​ഗി, ഡ്രൈ​വി​ങ്, ഇ​ന്‍റീ​രി​യ​ർ തു​ട​ങ്ങി​യ​വ​യി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും പു​തി​യ സ്കോ​ർ​പി​യോ സ​മ്മാ​നി​ക്കു​ക.

ഇ​റ്റ​ലി​യി​ലെ പി​നി​ൻ​ഫ​റി​ന​യി​ലും മും​ബൈ​യി​ലെ മ​ഹീ​ന്ദ്ര ഇ​ന്ത്യ ഡി​സൈ​ൻ സ്റ്റു​ഡി​യോ​യി​ലു​മാ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന ന​ട​ന്ന​ത്. പു​ണെ​യി​ലെ ഫാ​ക്ട​റി​യി​ലാ​ണ് നി​ർ​മാ​ണം. ആ​ഗോ​ള ബ്രാ​ൻ​ഡാ​യി മാ​റു​ന്ന ത​ര​ത്തി​ലാ​ണ് സ്കോ​ർ​പി​യോ -എ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും നേ​പ്പാ​ളി​ലും സ്കോ​ർ​പി​യോ -എ​ൻ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​മെ​ത്തും.

പഴയ മോഡലിനെക്കാൾ നീളവും വീതിയും കൂടിയ വാഹനമാണ് പുതിയ സ്കോർപ്പിയോ. ഉയരം ലേശം കുറഞ്ഞിട്ടുണ്ട്. 206 മിമി നീളം, 97 മിമി വീതി, 70 മിമി വീൽ ബേസ് എന്നിങ്ങനെ വർധിച്ചു. പഴയ മോഡലിലെ 1995 മിമി ഉയരം 1870 മിമി ആയി കുറഞ്ഞു. ബോഡി പാനലുകൾ ഒന്നു പോലും പഴയ മോഡലുമായി പങ്കിടുന്നില്ല. ലോഗോ ഉൾപ്പടെ മാറിയിട്ടുണ്ട്.

മഹീന്ദ്രയുടെ പുതിയ തലമുറ എൻജിനുകളായ 2 ലീറ്റർ, 4 സിലിണ്ടർ, 203 ബിഎച്ച്പി എം സ്റ്റാലിയൻ പെട്രോൾ. 2.2 ലീറ്റർ , നാലു സിലിണ്ടർ എം ഹോക്ക് ഡീസൽ എന്നിവയാണ് നൽകിയിരിക്കുന്നത്. ശക്തി 132 ബിഎച്ച്പിയും 175 ബിഎച്ച്പിയുമായി ട്യൂൺ ചെയ്തിരിക്കുന്നു. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സുകൾ. പ്രാഥമികമായി പിൻ വീൽ ഡ്രൈവ് വാഹനമാണെങ്കിലും പുതിയ സ്കോർപിയോ ആധുനികമായ നാലു വീൽ ഡ്രൈവ് മോഡലിലും എത്തുന്നുണ്ട്. നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, റട്സ്, സാൻഡ് എന്നിങ്ങനെ ടെറൈൻ മോഡുകളുമുണ്ട്.

അദ്ഭുത ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ മഹീന്ദ്ര പണ്ടേ ഒരു ധാരാളിയാണ്. ആദ്യ തലമുറ സ്കോർപ്പിയോ മുതൽ അത് നാം അനുഭവിച്ചിട്ടുണ്ട്. ക്രൂസ് കൺട്രോൾ, ഫോളോ മീ ഹെഡ്‍ലാമ്പ്, ടയർ പ്രഷർ മോണിറ്റർ, റെയിൻ സെൻസിങ് വൈപ്പർ, റിവേഴ്സ് സെൻസർ തുടങ്ങിയവ സംവിധാനങ്ങൾ 2007 മുതൽ സ്കോർപ്പിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ കേൾക്കുമ്പോൾ തമാശ ​തോന്നുമെങ്കിലും ഇതെല്ലാം അന്നത്തെ ആഡംബരങ്ങളായിരുന്നു എന്നതാണ് വാസ്തവം. പുതിയ വാഹനത്തിലും ഫീച്ചറുകളുടെ നീണ്ട നിരയാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഉൾവശവും മനോഹരമായ ഡാഷും കൺസോളുകളുമാണ് വാഹനത്തിന്. ക്യാപ്റ്റൻ സീറ്റുകളും ബെഞ്ച് സീറ്റ് മോഡലും ലഭ്യമാണ്.

അലക്സ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, വയർലെസ് ഫോൺ ചാർജിങ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ, റിമോട്ട് സ്റ്റാർട്ടിങ് അടക്കമുള്ള കണക്ടഡ് ടെക്നോളജി, 12 സ്പീക്കർ സോണി സിസ്റ്റം, എൽഇഡി ഹെഡ്‌ലാംപ്, ഇലക്ട്രിക് സൺറൂഫ്, ഡ്യൂവൽ സോൺ ക്ലൈമാറ്റിക് കൺട്രോൾ, കീ ലെസ് എൻട്രി എന്നിങ്ങനെ പോവുന്നു പുതിയ സൗകര്യങ്ങൾ. മഹീന്ദ്രയുടെ സ്വന്തം അഡ്രിനോക്സ് കണക്ടിവിറ്റിയാണ് മറ്റൊരു സവിശേഷത. ഇതുപയോഗിച്ച് വാഹനം റിമോട്ടായി സ്റ്റാർട്ട് ചെയ്യാനും എ.സി ഇടാനുമെല്ലാം സാധിക്കും. ഓഫീസിൽ നിന്നിറങ്ങുമ്പോഴോ, വെയിലത്ത് പാർക്ക് ചെയ്ത് തിരികെ വരുമ്പോഴോ വാഹനം സ്റ്റാർട്ട് ചെയ്ത് സജ്ജമാക്കി നിർത്താമെന്ന് സാരം.ഓട്ടോമാറ്റികിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.

സോണിയുടെ ത്രീഡി സറൗണ്ട് സിസ്റ്റമാണ് ഉയർന്ന വകഭേദങ്ങളിൽ എന്റർടെയിൻമെന്റിനായി നൽകിയിട്ടുള്ളത്. 12 സ്പീക്കറുകൾ ഇതിലുണ്ട്. മികച്ച സബ്‍വൂഫറും സോണി സിസ്റ്റത്തിൽ ഉൾപ്പെടുന്നു. 6 എയർ ബാഗ്, ഇഎസ്പി, റോൾ ഓവർ സുരക്ഷ, ബ്രേക്ക് ഡിസ്ക് വൈപ്പിങ്, ഹിൽ ഡിസെൻഡ് കൺട്രോൾ, മുൻ പിൻ ക്യാമറകൾ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്കോർപ്പിയോയുടെ കാര്യത്തിൽ മഹീന്ദ്ര സ്വീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Mahindra Scorpio N gets 5 star Global NCAP rating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.