സൈക്കിളുമായി കെ.ടി.എം ഇന്ത്യയിലേക്ക്​; വില 30,000 മുതൽ പത്ത്​ ലക്ഷം വരെ

യുവാക്കളുടെ ഹൃദയതാളമാണ്​ കെ.ടി.എമ്മിൻെറ ഓരോ ബൈക്കുകളും. ഇപ്പോൾ സൈക്കിൾ ആരാധകർക്ക്​ കൂടി സന്തോഷമേകുന്ന വാർത്തയുമായിട്ടാണ്​ ആസ്​ട്രിയൻ കമ്പനി വരുന്നത്​. തങ്ങളുടെ പ്രീമിയം സൈക്കിളുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ് കെ.ടി.എം​. 30,000 രൂപ മുതൽ 10 ലക്ഷം വരെയായിരിക്കും സൈക്കിളുകളു​ടെ വില.

ആൽഫവെക്​ടറുമായി സഹകരിച്ചാണ്​ സൈക്കിളുകൾ വിതരണം ചെയ്യുക. കമ്പനിക്ക്​ 350ഓളം ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ച്​ മെട്രോ നഗരങ്ങളിൽ പ്രീമിയം സൈക്കിൾ വിഭാഗം വളർച്ച കൈവരിക്കുന്നതായി ആൽഫവെക്​ടറിൻെറ സഹസ്ഥാപകനും സി.ഇ.ഒയുമായ സച്ചിൻ ചോപ്ര പറഞ്ഞു. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലാകും തങ്ങളുടെ 75 ശതമാനം സൈക്കിളും വിൽക്കുകയെന്നാണ്​ പ്രതീക്ഷ.

പ്രീമിയം സൈക്കിളുകളുടെ വലിയ നിരതന്നെ കെ.ടി.എമ്മിനുണ്ട്. കിഡ്‌സ് ബൈക്കുകൾ, റോഡ് ബൈക്ക്​, എം.ടി.ബി, ഹൈബ്രിഡ്​ ബൈക്ക്​, ഇലക്ട്രിക് ബൈക്ക്​ എന്നിവയെല്ലാം കമ്പനി വാഗ്​ദാനം ചെയ്യുന്നു.

Tags:    
News Summary - KTM arrives in India on a bicycle; Prices range from Rs 30,000 to Rs 10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.