Posted On
date_range Updated On
date_range സമ്പൂർണ റീബ്രാൻഡിങിന് വിധേയമായി കിയ; ലോഗോയും പരസ്യവാക്യവും മാറി
സമ്പൂർണമായ റീബ്രാൻഡിങിന് വിധേയമായി കിയ മോട്ടോഴ്സ്. ലോഗോയും പരസ്യവാക്യവും ഉൾപ്പടെ മാറ്റിയാകും ഇനി കിയ നിരത്തിലെത്തുക. ഭാവിയിലെ മൊബിലിറ്റി വ്യവസായത്തിൽ നേതൃസ്ഥാനം വഹിക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് കിയ പറയുന്നു. കയ്യൊപ്പിന് സമാനമായാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
'പുതിയ ലോഗോ മാറ്റത്തിനും നവീകരണത്തിനുമുള്ള ഐക്കൺ ആകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നതായി' കിയ പ്രസിഡന്‍റും സിഇഒയുമായ ഹോ സുങ് സോങ് പറഞ്ഞു. കൊറിയയിലെ ഇഞ്ചിയോണിൽ ആകാശത്ത് കരിമരുന്ന് പ്രദർശനത്തിനിടയിലാണ് പുതിയ കിയ ലോഗോ പ്രകാശനം ചെയ്തത്. കിയ അതിന്‍റെ പരസ്യവാക്യം 'പ്രചോദനം നൽകുന്ന ചലനങ്ങൾ' എന്ന് പരിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.