മെറിഡിയൻ: പുതിയ സെവൻ സീറ്ററിന് പേരിട്ട് ജീപ്പ്

കൊച്ചി: വാഹനപ്രേമികള്‍ കാത്തിരുന്ന ജീപ്പിന്റെ സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഔദ്യോഗികമായി വെളിപ്പെടുത്തി. ഒട്ടേറെ സവിശേഷതകളുമായി ജീപ്പ് മെറിഡിയന്‍ എന്ന പേരിലാണ് ഈ വാഹനം നിരത്തിലിറങ്ങുക. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനം ഈ വര്‍ഷം മധ്യത്തോടെ വില്‍പ്പന ആരംഭിക്കും.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളേയും സംസ്‌കാരങ്ങളേയും തൊട്ട് കടന്നു പോകുന്ന ധ്രുവരേഖയില്‍ നിന്ന് പ്രചോദന ഉള്‍ക്കൊണ്ടാണ് പുതിയ എസ് യുവിക്ക് ജീപ്പ് മെറിഡിയന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. ജീപ്പിന്റെ തന്നെ ഏതാനും വിദേശ പേരുകള്‍ ഉള്‍പ്പെടെ കമ്പനി പരിഗണിച്ച 70 പേരുകളില്‍ നിന്നാണ് മെറിഡിയനിൽ എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മെറിഡിയന്‍ എത്തുകയെന്ന് ജീപ്പ് അറിയിച്ചു.


കന്യാകുമാരി തൊട്ട് കശ്മീര്‍ വരെ കുന്നും മലയും കാടും നാടും താണ്ടി ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ് 5000 കിലോമീറ്റര്‍ യാത്ര നടത്തി മികവ് തെളിയിച്ചാണ് മെറിഡിയന്‍ വരുന്നത്. ധ്രുവരേഖ-77 കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത പ്രത്യേക കോമോഫ്‌ളാഷ് വേഷത്തിലാണ് മെറിഡിയന്‍ ഇന്ത്യയൊട്ടാകെ പരീക്ഷണ ഓട്ടം നടത്തിയത്. ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റ് മുതല്‍ കേരളത്തിലെ തെങ്ങ് വരെ ഈ ഡിസൈനില്‍ ഇടംനേടി.

News Summary - Jeep Meridian SUV teased ahead of mid-2022 price announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.