വൈദ്യുതി വാഹനങ്ങൾക്കായി (ഇ.വി) അലൂമിനിയം-എയർ ബാറ്ററി നിർമിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇസ്രായേലിെല ഫൈനർജി കമ്പനിയുമായി കരാറുണ്ടാക്കിയതായി കമ്പനി ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ. രാജ്യത്തെ വലിയ അലൂമിനിയം ശേഖരം ഇതിന് മുതൽക്കൂട്ടാകുമെന്നും ഐ.ഒ.സി ഓഹരി ഉടമകളുടെ വാർഷിക സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബാറ്ററി നിർമാണവും ഫീൽഡ് പരീക്ഷണങ്ങളും ഉടൻ തുടങ്ങും. സി.എൻ.ജി, എൽ.എൻ.ജി, ഹൈഡ്രജൻ ഇന്ധനങ്ങളിലും കമ്പനി മുതൽമുടക്കും. മഥുര എണ്ണ ശുദ്ധീകരണശാലയിൽ രാജ്യത്തെ ആദ്യ 'ഹരിത ഹൈഡ്രജൻ' പ്ലാൻറ് നിർമിക്കാനൊരുങ്ങുകയാണ് ഐ.ഒ.സി.
2040 ആകുേമ്പാഴേക്കും രാജ്യത്ത് പെട്രോൾ-ഡീസൽ ഉപയോഗം 400-450 ദശലക്ഷം ടണ്ണിലേക്ക് ഉയരുമെന്നും വൈദ്യ പറഞ്ഞു. നിലവിൽ 250 ദശലക്ഷം ടണ്ണാണ് (25 കോടി) ഉപയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.