ഇന്ത്യക്കായി സ്​പെഷൽ എസ്​.യു.വി; സി​ട്രോൺ സി 3 വെളിപ്പെടുത്തി

സി 3 കോമ്പാക്​ട്​ എസ്​.യു.വി വെളിപ്പെടുത്തി സിട്രോൺ. പ്രൊഡക്ഷൻ സ്​പെക്​ വാഹനമാണ്​ ആഗോള വിപണിയിൽ അവതരിപ്പിച്ചത്​. സിട്രോണി​െൻറ സി-ക്യൂബ്​ഡ്​ പ്രോഗ്രാമിന് കീഴിലുള്ള മൂന്ന് മോഡലുകളിൽ ആദ്യത്തേതാണ് സി 3. ഇന്ത്യ, സൗത്ത്​ അമേരിക്ക തുടങ്ങിയ വളർന്നുവരുന്ന വിപണികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത വാഹനമാണിത്​. ഇന്ത്യയിൽ 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണത്തോടെയാകും വാഹനം വിപണിയിൽ എത്തുക.


2022 ​െൻറ ആദ്യ പകുതിയിൽ സി 3 രാജ്യത്ത്​ അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷ. ഇന്ത്യൻ അഭിരുചിക്കനുസരിച്ച് വികസിപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്​ത വാഹനമാണിതെന്നാണ്​ സിട്രോൺ പറയുന്നത്​. എഞ്ചിനെപറ്റിയുള്ള അന്തിമവിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടുല്ല. 1.2 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് വരുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. പെട്രോൾ എഞ്ചിൻ മാത്രമുള്ള മോഡലാകും ഇത്.


ബാഹ്യ രൂപകൽപ്പന

ക്രോസ്ഓവർ സൂചനകൾ ഉണ്ടെങ്കിലും, സി 3 ഒരു കോംപാക്റ്റ് എസ്​.യു.വി ആണ്​. 'ഒരു ട്വിസ്​റ്റോടുകൂടിയ ഹാച്ച്ബാക്ക്' എന്നാണ്​ സിട്രോൺ സി.ഇ.ഒ വിൻസെൻറ്​ കോബി സി 3യെ വിശേഷിപ്പിച്ചത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ബോണറ്റ്, ഡ്രൈവിങ്​ പൊസിഷൻ എന്നിവയുള്ള 3.98 മീറ്റർ നീളമുള്ള വാഹനമാണിത്​. സിട്രോണി​െൻറ ഇരട്ട സ്ലാറ്റ് ഗ്രില്ലിനൊപ്പം ഒരു ജോടി സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പുകളാണ്​ മുന്നിൽ നിന്ന്​ നോക്കിയാൽ ആദ്യം കണ്ണിൽ​െപ്പടുക. സിട്രോൺ ലോഗോ ഗ്രില്ലിൽ ഭംഗിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലെ എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകളുമായി ഇത് ചേർന്നിരിക്കുന്നു.


ഇൻറീരിയർ

ഡാഷ്‌ബോർഡിൽ വീതിയിൽ തിളങ്ങുന്ന ഓറഞ്ച് പാനലുമായാണ്​ വാഹനം എത്തുന്നത്​. സിട്രോണി​െൻറ ആകർഷകമായ ഡിസൈൻ തീം അകത്തും തുടരുന്നു. സങ്കീർണ്ണമായ എയർ-കോൺ വെൻറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഉള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, സ്​മാർട്ട്‌ഫോൺ ഹോൾഡർ എന്നിവയും പ്രത്യേകതയാണ്​. പുറംഭാഗം പോലെ, ഡാഷ്‌ബോർഡ് പാനലി​േൻറയും സീറ്റ് ഫാബ്രിക്കുകളുടെയും നിറം ഇഷ്​ടാനുസൃതമാക്കാനും കഴിയും.

ത്രീ-സ്പോക്​ സ്റ്റിയറിങ്​ വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ മാനുവൽ എയർ-കോൺ കൺട്രോളുകൾ, സംയോജിത ഹെഡ്‌റെസ്റ്റുകളുള്ള സിംഗിൾ-പീസ് ഫ്രണ്ട് സീറ്റ് എന്നിവയും ആകർഷകമാണ്​.

സിട്രോൺ സി 3 ചെന്നൈയിലെ തിരുവള്ളൂർ പ്ലാൻറിൽ നിർമിക്കാനാണ്​ പദ്ധതി. ഈ വർഷം ഡിസംബർ മുതൽ ഉത്പാദനം ആരംഭിക്കും.സി 3 യുടെ വില പ്രഖ്യാപനം 2022 െൻറ ആദ്യ പകുതിയിൽ നടക്കും. വാഹനാവതരണത്തോടൊപ്പം സിട്രോൺ ഇന്ത്യയിൽ അതി​െൻറ ഡീലർ നെറ്റ്‌വർക്ക് വിപുലീകരിക്കും. മാരുതി സുസുകി ഇഗ്നിസ്, വരാനിരിക്കുന്ന ടാറ്റ പഞ്ച്, ഒരു പരിധിവരെ മാരുതി സുസുകി ബലേനോ പോലുള്ള വാഹനങ്ങൾ സി 3ക്ക്​ എതിരാളികളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - India-bound Citroen C3 unveiled ahead of 2022 launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.