പുതിയ ഥാറി​െൻറ കൈമാറ്റം തുടങ്ങി; ആദ്യ ഉടമ സ്വന്തമാക്കിയത്​ 1.11 കോടി രൂപക്ക്​

വാഹന​പ്രേമികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന്​ ഒടുവിൽ​ വിരാമമായി. ഇൗ വർഷത്തെ വാഹന ലോകത്തെ ഏറ്റവും വലിയ വിപ്ലവമായ പുതിയ മഹീന്ദ്ര ഥാറി​െൻറ കൈമാറ്റം കമ്പനി തുടങ്ങി. ഒാൺലൈൻ വഴി നടന്ന ലേലത്തിലൂടെ വാഹനം സ്വന്തമാക്കിയ ഡൽഹി സ്വദേശി ആകാശ്​ മിൻഡക്കാണ്​ ആദ്യ ഥാർ കൈമാറിയത്​. എൽ.എക്​സ്​ പെട്രോൾ ഒാ​േട്ടാമാറ്റിക്​ കൺവെർട്ടിബിൾ വേരിയൻറാണ്​ ഇദ്ദേഹം സ്വന്തമാക്കിയത്​.

ആദ്യ വാഹനമായതിനാൽ #1 എന്ന ബാഡ്​ജ്​ ഇതി​െൻറ പ്രത്യേകതായണ്​​. 1.11 കോടി രൂപയാണ്​ ഇദ്ദേഹം വാഹനത്തിന്​ മുടക്കിയത്​. ഉടമ ഇഷ്​ടപ്പെടുന്ന രീതിയിൽ പ്രത്യേക അക്ഷരങ്ങളും അക്കങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഡാഷ്​ ബോർഡിലെ പ്രത്യേക പ്ലേറ്റിലും നമ്പർ വൺ എന്ന സീരിയൽ നമ്പറുണ്ട്​. പ്രത്യേകമായ ലെതർ സീറ്റുകളും വാഹനത്തിന്​ നൽകി.  

സെപ്​റ്റംബർ 24ന്​ ആരംഭിച്ച​​ ഒാൺലൈൻ ലേലം ആറ്​ ദിവസമാണ്​ നീണ്ടുനിന്നത്​​. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ അയ്യാരത്തിലേറെ പേർ ലേലത്തിൽ പ​െങ്കടുത്തിരുന്നു. 25 ലക്ഷത്തിലാണ്​ ലേലം ആരംഭിച്ചത്​. കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന തിരഞ്ഞെടുത്ത ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക്​ ധനസമാഹരണത്തിനാണ്​ പുതിയ തലമുറ ഥാറി​െൻറ ഒന്നാമത്തെ വാഹനം ലേലം ചെയ്​തത്​. ബേസ്​ മോഡലായ എ.എക്​സിന്​ 9.80 ലക്ഷം രൂപയും ടോപ്പ്​ എൻഡ്​ വേരിയൻറ്​ എൽ.എക്സിന്​ 13.75 ലക്ഷം രൂപയുമാണ്​ പുതിയ ഥാറി​െൻറ വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.