ഫോഴ്സ് അർബാനിയ; ആഡംബര യാത്രകൾ ഇനിമുതൽ കുറഞ്ഞ ചിലവിൽ

ലോകോത്തര യാത്രകൾ കുറഞ്ഞ ചിലവിൽ അനുഭവിപ്പിക്കുക എന്ന ലക്ഷ്യവുമായി അർബാനിയ ട്രാവലറുമായി ഫോഴ്സ് മോട്ടോഴ്സ്. നിലവിലെ ട്രാവലറിന്റെ ആഡംബരം കൂടിയ വകഭേദമാണ് അർബാനിയ. ഈ വാഹനത്തിന് 28.99 ലക്ഷം രൂപ മുതലായിരിക്കും എക്‌സ്‌ഷോറൂം വില. അടുത്ത മാസം മുതല്‍ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തും.

പ്രീമിയം വാഹനമാണ് അര്‍ബാനിയയുടെ വരവ്. ഷോര്‍ട്ട്, മീഡിയം, ലോങ്ങ് എന്നീ മൂന്ന് വീല്‍ബേസുകളിലായിരിക്കും അര്‍ബാനിയ എത്തുക. യഥാക്രമം 3350 എം.എം, 3615 എം.എം, 4400 എം.എം. എന്നിങ്ങവെയാണ് വീല്‍ബേസ്. ഇതിലെ ലോങ്ങ് വീല്‍ബേസ് മോഡലില്‍ 17 സീറ്റും മീഡിയം വേരിയന്റില്‍ 13 പേര്‍ക്കും ഷോര്‍ട്ട് പതിപ്പില്‍ 10 പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ഷോര്‍ട്ട് വേരിയന്റിന് 29.50 ലക്ഷം, മീഡിയത്തിന് 28.99, ലോങ്ങ് വീല്‍ബേസിന് 31.25 ലക്ഷവുമാണ് വില.

ആഡംബര കാരാവാനുകള്‍ക്ക് സമാനമായി പ്രീമിയം സ്റ്റൈലിലാണ് അര്‍ബാനിയ ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വിദഗ്ധരുടെ കരവിരുതിലാണ് ഈ വാഹനത്തിന്റെ ബോഡി ഒരുങ്ങിയിരിക്കുന്നത്. കാറുകളിലേതിന് സമാനമായ ഗ്രില്ലും ഇതിന് നടുക്കായി നല്‍കിയിട്ടുള്ള പാനലിലാണ് വാഹനത്തിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്നത്. വലിയ ഹെഡ്‌ലാമ്പിന് ചുറ്റിലും സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ലൈറ്റ് ഡി.ആര്‍.എല്‍ ആയും ഇന്റിക്കേറ്ററായും പ്രവര്‍ത്തിക്കും.


മോഡുലാര്‍ മോണോകോക്ക് പാനലിലാണ് അർബാനിയയുടെ ബോഡിയും മറ്റും തീര്‍ത്തിരിക്കുന്നത്. ഇത് കൂടുതല്‍ സുരക്ഷയും ദൃഢതയും ഉറപ്പാക്കുന്നു. വശങ്ങളിലേക്ക് സ്ലൈഡ് ചെയ്യുന്ന ഡോറാണ് ഇതിലുള്ളത്. വിന്‍ഡോയുടെ സ്ഥാനത്ത് ഫിക്‌സഡ് ഗ്ലാസ് നല്‍കിയത് വാഹനത്തിന് പ്രീമിയം ഭാവം ഒരുക്കും. ലൈറ്റ് ഗൈഡ് ടെക്‌നോളജി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പാണ് പിന്നിലെ ഹൈലൈറ്റ്.

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍നിരയില്‍ തന്നെ നാല് എ.സി വെന്റുകള്‍, ഡാഷ്‌ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഗിയര്‍ ലിവര്‍, മള്‍ട്ടി സ്‌പോക്ക് സ്റ്റിയങ്ങ് വീല്‍ തുടങ്ങിയവയാണ് അര്‍ബാനിയയുടെ ഡ്രൈവര്‍ കംപാര്‍ട്ട്‌മെന്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.


മികച്ച സൗകര്യങ്ങളും യാത്ര അനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് പിന്‍നിര ഒരുക്കിയിരിക്കുന്നത്. 2+1 രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍, എല്ലാ നിരയിലും യു.എസ്.ബി. ചാര്‍ജിങ്ങ്, ഇന്‍ഡിവിജ്വല്‍ എ.സി. വെന്റ്, പനോരമിക് വിന്‍ഡോ ഗ്ലാസ്, ഉയര്‍ന്ന ലെഗ്‌റൂമും ഹെഡ്‌റൂം എന്നിവയും പ്രത്യേകതകളാണ്.

Tags:    
News Summary - Force Urbania Van Launched at Rs 28.99 Lakh in India, Can Ferry Upto 17 Occupants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.