2035നു ശേഷം യൂറോപിൽ പുതിയ പെട്രോൾ- ഡീസൽ കാറുകളില്ല; നിരോധനം നിർദേശിച്ച്​ യൂറോപ്യൻ യൂനിയൻ

ലണ്ടൻ: വലിയ ഭീഷണി ഉയർത്തുന്ന ​കാർബൺ പുറംതള്ളൽ അവസാനിപ്പിക്കാൻ വഴികൾ തേടുന്ന ലോകത്തിന്​ മാതൃകയാകാൻ പുതിയ നിർദേശം മുന്നോട്ടുവെച്ച്​ യൂറോപ്യൻ യൂനിയൻ (ഇ.യു). 2035 നു ശേഷം ഫോസിൽ ഇന്ധനം ഉപയോഗിച്ച്​ ഓടുന്ന പുതിയ കാറുകളുടെ വിൽപന നിരോധിക്കാനാണ്​ നിർദേശം. 2030ലെത്തു​േമ്പാഴേക്ക്​ നിലവിലെ കാർബൺ വികിരണത്തിന്‍റെ തോത്​ 55 ശതമാനം കുറക്കാനും ഇ.യു സമിതിയായ യൂറോപ്യൻ കമീഷൻ നിർദേശിക്കുന്നു. ഇതിന്​ അംഗീകാരം ലഭിച്ചാൽ 27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂനിയനിൽ എവിടെയും പെട്രോൾ- ഡീസൽ കാറുകളുടെ വിൽപന 2035നുശേഷം അനുവദിക്കപ്പെടില്ല.

എന്നാൽ, ഒരു സാ​ങ്കേതികക്ക്​ പൂർണ വിലക്കേർപെടുത്തുന്നത്​ ശരിയല്ലെന്ന്​ യൂറോപ്യൻ കാർ നിർമാതാക്കളുടെ സമിതിയായ എ.സി.ഇ.എ കുറ്റപ്പെടുത്തി. ഇ​േന്‍റണൽ കംബസ്റ്റ്യൺ എഞ്ചിനുകൾ, ഹൈബ്രിഡുകൾ, ബാറ്ററി ഇലക്​ട്രിക്​, ഹൈഡ്രജൻ എന്നിങ്ങനെ വിവിധ വാഹനങ്ങൾ പരീക്ഷിക്കുകയാണ്​ പരിഹാരമെന്നും സംഘടന വ്യക്​തമാക്കി. 

Tags:    
News Summary - EU proposes effective ban for new fossil-fuel cars from 2035

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.