പെട്രോൾ, ഡീസൽ യുഗം അവസാനിക്കുമോ? ബി.എം.ഡബ്ല്യുവിന്‍റെ തീരുമാനത്തിൽ കണ്ണുനട്ട്​ ലോകം

വാഹനലോകത്തെ അതികായരും ജർമൻ ആഢംബര കാർ നിർമാതാക്കളുമായ ബി.എം.ഡബ്യുവിന്‍റെ പുതിയ തീരുമാനം ഉറ്റുനോക്കുകയാണ്​ ലോകം. 2023ഓടെ തങ്ങളുടെ 20 ശതമാനം വാഹനങ്ങൾ വൈദ്യുതീകരിക്കാനാണ്​ ബീമർ ലക്ഷ്യമിടുന്നത്. 2023ൽ തങ്ങൾ വിൽക്കുന്ന അഞ്ചിൽ ഒരു കാർ ഇലക്ട്രിക് ആകുമെന്ന്​​ ബി.എം.ഡബ്ല്യു അധികൃതർ പറയുന്നു​. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാൻ ബീമർ ഒരുങ്ങുന്നുവെന്ന വിവരം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഒലിവർ സിപ്‌സെ തന്നെയാണ്​ വെളിപ്പെടുത്തിയത്​.


'ഞങ്ങൾ വൈദ്യുത വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുകയാണ്. 2021നും 2023നും ഇടയിൽ ആദ്യം ആസൂത്രണം ചെയ്തതിനേക്കാൾ കാൽലക്ഷം ഇലക്ട്രിക് കാറുകൾ ഞങ്ങൾ നിർമിക്കും' -സിപ്സെ പറഞ്ഞു. '2023 ഓടെ ഞങ്ങളുടെ അഞ്ചിലൊരു കാറും ഇലക്ട്രിക് ആവണണമെന്ന് ബിഎംഡബ്ല്യു ആഗ്രഹിക്കുന്നു. നിലവിലെ എട്ട് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്​ വളരെക്കൂടുതലാണ്' -സിപ്സെ കൂട്ടിച്ചേർത്തു​. ചാർജർ സംവിധാനങ്ങളുടെ വ്യാപനം വേഗത്തിലാക്കണമെന്നും ബീമർ നിർദേശിച്ചിട്ടുണ്ട്​.


'ഇന്നത്തെ കണക്കനുസരിച്ച് ഓരോ ആഴ്ചയും 15,000 സ്വകാര്യ ചാർജിങ്​ പോയിന്‍റുകൾ ക്രമീകരിക്കേണ്ടതുണ്ട്​. ഇതോടൊപ്പം 1,300 പബ്ലിക് ചാർജിങ്​ പോയിൻറുകളും പ്രവർത്തനക്ഷമമാക്കണം. നിർഭാഗ്യവശാൽ ഞങ്ങൾ അതിൽ നിന്ന് വളരെ ദൂരെയാണ്. പ​ക്ഷെ ആ ലക്ഷ്യം ഞങ്ങൾ കൈവരിക്കുകതന്നെ ചെയ്യും' -അദ്ദേഹം ഒരു ജർമൻ പത്രത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.