സുസുക്കി ജിംനി സിയേറ, വാഹന പ്രേമികൾ ഇൗ കരുത്തനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ചിത്രങ്ങളും വീഡിയോയും കാട്ടി കൊതിപ്പിക്കുന്നതല്ലാതെ എന്നാണ് ജിംനി ഇന്ത്യയിലെത്തുക എന്ന് ഇനിയും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. അപ്പോഴാണ് മാരുതിയുടെ ഹരിയാനയിലെ മനേസർ പ്ലാൻറിൽ നിന്ന് ഒരു ബാച്ച് ജിംനികൾ പ്രൊഡക്ഷൻ ലൈൻ വിട്ടിറങ്ങുന്ന മനോഹര കാഴ്ച ആരോ പകർത്തിയത്.
വരുന്ന ജനുവരിയിൽ വാഹനത്തെ ഇന്ത്യയിൽ പ്രദർശിപ്പിക്കുമെന്നാണ് ചിലരുടെ വാദം. മറ്റുചിലർ പറയുന്നതാകെട്ട വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ജിംനികളാണ് മനേസറിൽ കണ്ടതെന്നാണ്. ഇൗ വിഷയത്തിൽ തൽക്കാലം മാരുതി വിശദീകരണങ്ങളൊന്നും തന്നിട്ടില്ലാത്തതിനാൽ ഒന്നും വിശ്വസിക്കാനാവില്ലെന്നതാണ് വസ്തുത. ജിംനി വരും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കാനെ നിലവിൽ വകുപ്പുള്ളൂ.
ജിംനി, മഹീന്ദ്രക്ക് പോന്ന എതിരാളി
സുസുക്കി ജിംനിയെ നമ്മുക്ക് മഹീന്ദ്ര ഥാറിെൻറ നേരിട്ടുള്ള എതിരാളിയായി കണക്കാക്കാം. വിദേശ വിപണിയിൽ മൂന്നും അഞ്ചും വാതിലുള്ള ജിംനികൾ ലഭ്യമാണ്. ഇന്ത്യയിൽ ഏതായാലും അഞ്ച് വാതിലുള്ള ജിംനിയാകും വരിക. 3550 മില്ലീമീറ്റർ നീളവും 1645 മില്ലീമീറ്റർ വീതിയും 1730 മില്ലീമീറ്റർ ഉയരവും ഉള്ള വാഹനമാണ് ജിംനി. 2250 മില്ലിമീറ്ററാണ് വീൽബേസ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1.5 ലിറ്റർ നാല് സിലിണ്ടർ കെ 15 ബി മിൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാകും വാഹനത്തിൽ വരിക. 104.7 പിഎസും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കാം. സിയാസ്, എക്സ് എൽ 6, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ എന്നിവയുൾപ്പെടെ മറ്റ് മാരുതി വാഹനങ്ങളിൽ ഇൗ എഞ്ചിൻ നിലവിലുണ്ട്. 9 മുതൽ 15 ലക്ഷം വരെ വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.