രണ്ട്​ നഗരങ്ങളിൽകൂടി ചേതക്​ ഇലക്​ട്രിക്​ വിൽക്കാനൊരുങ്ങി​ ബജാജ്

ബജാജ് ഓട്ടോയുടെ ഏക ഇലക്​ട്രിക്​ ബൈക്കായ ചേതക് വിപണിയിൽ തരംഗം സൃഷ്​ടിക്കുന്നു. അടുത്തിടെ കമ്പനി ചേതകിന്‍റെ ഓൺ‌ലൈൻ ബുക്കിങ്​​ പുനരാരംഭിച്ചിരുന്നു. എന്നാൽ അഭൂതപൂർവമായ ആവശ്യകത കാരണം രണ്ട് ദിവസത്തിനുള്ളിൽ ബുക്കിങ്​ നിർത്തിവയ്​ക്കേണ്ടിവന്നു. വാഹനത്തിന്‍റെ വർധിച്ചുവരുന്ന ആവശ്യകത നേരിടാൻ ഇനിയും കമ്പനിക്ക്​ സാധിച്ചിട്ടില്ല. വിൽപ്പന സൗകര്യാർഥം രണ്ട്​ നഗരങ്ങളിൽകൂടി വാഹനം എത്തിക്കാനുള്ള നീക്കത്തിലാണ്​ നിലവിൽ ബജാജ്​.


പൂനെ, ബംഗളൂരു എന്നിവിടങ്ങളിലാണ്​ ചേതക്​ ഇപ്പോൾ വിൽക്കുന്നത്​. ഉടൻതന്നെ ചെന്നൈയിലും ഹൈദരാബാദിലും സ്​കൂട്ടർ വിൽപ്പന ആരംഭിക്കുമെന്ന്​ ബജാജ്​ ഓ​ട്ടോ അറിയിച്ചു. 2020 ഡിസംബർ വരെയുള്ള കാലയളവിൽ 18 ചേതക് ഡീലർഷിപ്പുകളാണ്​ ബജാജ്​ ആരംഭിച്ചത്​. അതിൽ അഞ്ചെണ്ണം പൂനെയിലും ബാക്കിയുള്ളവ ബംഗളൂരുവിലുമാണ്. ബജാജ് അടുത്തിടെ ചേതക്കിന്‍റെ വില ഗണ്യമായി ഉയർത്തിയിരുന്നു. നിലവിൽ സ്​കൂട്ടറിന്‍റെ വില 1,42,620 രൂപ (എക്സ്-ഷോറൂം, പൂനെ) ആണ്​. ഈഥർ 450 എക്‌സിനും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുമാണ്​ ചേതക്കിന്‍റെ പ്രധാന എതിരാളികൾ.


ഈഥറിന്​ 1.28 ലക്ഷം (എക്സ്-ഷോറൂം) മുതൽ 1.47 ലക്ഷം വരെ (എക്സ്-ഷോറൂം) വരെ വിലവരും. ഐക്യൂബിന്​ 1.08 ലക്ഷം (എക്സ്-ഷോറൂം, ദില്ലി) വില താരതമ്യേന കുറവാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.