മോപ്പഡുകളുടെ പകരക്കാരൻ, അവ​േൻറാസ്​ എനർജി വരുന്നു; 100 കിലോമീറ്റർ റേഞ്ച്​, പോർട്ടബിൾ ബാറ്ററി

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവന്റോസ്‌ എനർജിയുടെ ആദ്യ ഇലക്ട്രിക് സ്​കൂട്ടറായ എസ് 110നെ ഇൗ മാസം വിപണിയിൽ അവതരിപ്പിക്കും. വാഹനത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്​. നഗര, ഗ്രാമീണ വിപണികൾക്കുള്ള പരുക്കൻ സ്​കൂട്ടറായാണ് അവന്റോസിന്റെ രൂപകൽപ്പന. പോർട്ടബിൾ ബാറ്ററിയുമായാണ് വാഹനം വരുന്നത്. ഇത്​ ചാർജിങ്​ അനായാസമാക്കും.


ഏത് പവർ സോക്കറ്റിൽ നിന്നും സ്​കൂട്ടർ ചാർജ് ചെയ്യാൻ കഴിയും. മിഡ് മൗണ്ടഡ് ടിഎംഎസ്എം മോട്ടോർ, 140 എൻഎം ടോർക്ക് ഉത്​പ്പാദിപ്പിക്കും. 60 കിലോമീറ്ററാണ്​ വേഗത. ഒറ്റ ചാർജിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കും. 17 ഇഞ്ച് അലോയ് വീലുകൾ, മൂന്നു വർഷത്തെ വാറണ്ടി തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.


85,000 രൂപയായിരിക്കും വാഹനത്തി​െൻറ എക്സ്-ഷോറൂം വില. ഉപഭോക്താക്കൾക്ക് ഒറ്റത്തവണ പരിഹാരം നൽകാൻ ഇൻഷുറൻസ്, ഫിനാൻസിങ്​ കമ്പനികളുമായി അവന്റോസ്‌ ചർച്ച നടത്തുന്നതായും റിപ്പോർട്ടുണ്ട്. നാല് നഗരങ്ങളിൽ ആദ്യഘട്ടത്തിൽ സ്വന്തം നിലയിൽ കമ്പനി എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ആരംഭിക്കും. തുടർന്ന്​ ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അവന്റോസ്‌ ഡീലർഷിപ്പുകൾ തുറക്കും.

Tags:    
News Summary - Aventose Energy to launch new S110 electric scooter in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.