ടൂറിങ്​ ആക്​സസറികളുമായി ഡോമിനാര്‍ 400; കേരളത്തിനായി ഒാഫർ പ്രൈസും പ്രഖ്യാപിച്ച്​ ബജാജ്​

കൊച്ചി: ബജാജ് ഓട്ടോ പരിഷ്​കരിച്ച ഡോമിനാര്‍ 400 പുറത്തിറക്കി. ശക്​തമായ ടൂറിങ്​ ആക്​സസറികള്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഫാക്​ടറി-ഫിറ്റഡ് ടൂറിങ്​ ആക്‌സസറികളാണ് പുതിയ ഡോമിനാറി​െൻറ പ്രത്യേകത. ഇതില്‍ 40 പിഎസ് പവറും 35 എന്‍എം ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 373.3 സിസി ഡിഒഎച്ച്സി എഫ് ഐ എഞ്ചിനാണുള്ളത്. കേരളത്തിലെ ഉപഭോക്​താക്കള്‍ക്കായി 1,99,991 രൂപയുടെ ഒാഫർ പ്രൈസും ബജാജ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.


കാറ്റില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുന്നതിന് കട്ടിങ്​ എഡ്​ജ്​ സിഎഫ്​ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച വൈസര്‍, ലഗേജുകള്‍ക്കുള്ള ഫംഗ്ഷണല്‍ കാരിയര്‍, പിന്‍സീറ്റ് യാത്രക്കാരന് പരമാവധി കംഫര്‍ട്ട് ഉറപ്പാക്കാന്‍ ബാക്ക് സ്റ്റോപ്പര്‍, ഇന്റഗ്രേറ്റഡ് മെറ്റല്‍ സ്‌കിഡ് പ്ലേറ്റ് ഉള്ള സ്റ്റൈലിഷ് എഞ്ചിന്‍ ബാഷ് പ്ലേറ്റ്, നാവിഗേഷന്‍ സ്റ്റേ, യുഎസ്ബി ചാര്‍ജിങ്​ പോര്‍ട്ട്, ട്വിന്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പുതിയ ഡോമിനാര്‍ 400ന്റെ മറ്റു പ്രത്യേകതകള്‍. സാഡില്‍ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്‌സസറികളും ഡോമിനാര്‍ 400 സ്റ്റാന്‍ഡേര്‍ഡായി വരും. അറോറ ഗ്രീന്‍, ചാര്‍ക്കോള്‍ ബ്‌ളാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക്​ ലഭ്യമാണ്.


'ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിലൊായ കേരളത്തില്‍ ഡോമിനാര്‍ 400 ന് ഫോളോവോഴ്​സിനെ സൃഷ്​ടിക്കാന്‍ കഴിഞ്ഞു. നഗര സവാരികള്‍ക്കും ദീര്‍ഘദൂര സഞ്ചാരങ്ങള്‍ക്കും ഒരുപോലെ തെരഞ്ഞെടുക്കു ഒന്നായി ഇത് മാറി. ഡോമിനാര്‍ ആക്​സസറികള്‍ മേട്ടോര്‍ സൈക്കിളിന്റെ ശൈലിയും ടൂര്‍ യോഗ്യതയും ഊന്നിപ്പറയുക മാത്രമല്ല, റൈഡറുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബജാജ് ഒാേട്ടാ ലിമിറ്റഡ് മാര്‍ക്കറ്റിങ്​ മേധാവി നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു.

Tags:    
News Summary - 2022 Bajaj Dominar 400 launched with factory-fitted touring accessories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.