അപ്രിലിയയുടെ കരുത്തന്മാർക്ക്​ പുതിയ വകഭേദം; വിലയും കൂടും

പരിഷ്​കരിച്ച എസ്​.ആർ 125, 160 വകഭേദങ്ങൾ അവതരിപ്പിച്ച്​ അപ്രിലിയ. 1.08 ലക്ഷം, 1.17 ലക്ഷം രൂപയാണ്​ വില. അപ്രിലിയ എസ്​.ആർ 160 കാർബണിന് 1.20 ലക്ഷവും എസ്​.ആർ 160 റേസിന് 1.27 ലക്ഷം രൂപയും വിലവരും. നിലവിലെ മോഡലുകളേക്കാൾ 11,000 രൂപ മുതൽ 14,000 വരെ കൂടുതലാണ്​​. എൽഇഡി ഹെഡ്‌ലൈറ്റുകളും പൂർണ്ണമായും ഡിജിറ്റലായ ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്ററുമൊ​െക്കയാണ്​ പുതിയ വാഹനങ്ങളുടെ പ്രത്യേകതകൾ.


പഴയ മോഡലുകൾ കാലഹരണപ്പെട്ടതായി കമ്പനിക്ക്​ ബോധ്യപ്പെട്ടതിനെ തുടർന്നാണ്​ മാറ്റംവരുത്തിയിരിക്കുന്നത്​. ഹാലൊജെൻ ഹെഡ്​ലൈറ്റുകളും അനലോഗ് ഇൻസ്ട്രുമെന്റേഷനും ഒഴിവാക്കിയത്​ യുവാക്കളിൽ കൂടുതൽ താൽപ്പര്യം ജനിക്കാൻ ഇടവരുത്തും. പുതിയ വി ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും എൽഇഡി ടെയിൽ ലാമ്പും മനോഹരമാണ്​. ഏപ്രണും ഗ്രാബ് റെയിലുകളും പുനർരൂപകൽപ്പന ചെയ്‌തു. സീറ്റുകൾക്ക്​ ഇപ്പോൾ സ്‌പ്ലിറ്റ് ഡിസൈനാണ്​. നേരത്തെയുണ്ടായിരുന്ന എംആർഎഫ് ടയറുകൾക്ക് പകരം ഇപ്പോൾ സിയറ്റ് യൂനിറ്റുകളാണ്​ നൽകിയിരിക്കുന്നത്​.


എസ്​.ആർ എസ്​.എക്​സ്​.ആർ 160-ന്റെ എൽ.സി.ഡി സ്‌ക്രീൻ കടമെടുക്കുന്നതോടെ ഇൻസ്ട്രുമെന്റേഷൻ ഇപ്പോൾ പൂർണ്ണമായും ഡിജിറ്റലാണ്. കിലോമീറ്റർ, വേഗത, ഇന്ധന ഉപഭോഗ ഡാറ്റ എന്നിവയ്‌ക്കായുള്ള വലിയതും മികച്ചതുമായ ഡിസ്‌പ്ലേയിൽ ടാക്കോമീറ്ററുമുണ്ട്​. എസ്​.എക്​സ്​.ആർ പോലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകിയിട്ടില്ല. പഴയ എസ്​.ആർ 125 ന്റെ അടിസ്ഥാന പതിപ്പിനേക്കാൾ 13,000 രൂപ കൂടുതലാണ് പുതിയ എസ്​.ആർ 125ന്​.

ഡിജിറ്റൽ ക്ലസ്റ്റർ വേരിയന്റിനേക്കാൾ 10,000 രൂപയും കൂടുതലാണ്. എസ്​.ആർ 160 ന് മുമ്പത്തേതിനേക്കാൾ ഏകദേശം 12,000 രൂപ കൂടുതലാണ്. 1.29 ലക്ഷം രൂപ (എക്സ്-ഷോറൂം ഡൽഹി) വിലയുള്ള യമഹ എയറോക്സ് 155 ആയിരിക്കും അപ്രിലിയകളുടെ പ്രധാന എതിരാളി.

Tags:    
News Summary - 2022 Aprilia SR range launched from Rs 1.08 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.