വർക്​ ഫ്രം ഹോമില​ാണോ? പുറംവേദനയുണ്ടെങ്കിൽ ശ്രദ്ധിക്കണം

ന്യൂഡൽഹി: കോവിഡ്​ മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ എല്ലാവരും വീടുകളിലേക്കൊതുങ്ങി. ഓഫിസ്​ ജോലികൾ വീട്ടിലിരുന്ന്​ ചെയ്യാൻ തുടങ്ങി. ഓഫിസ്​ കെട്ടിടത്തിലെത്തി ജോലി ചെയ്യുന്നതിനേക്കാൾ പലർക്കും ആശ്വാസമായി വർക്​ ​ഫ്രം ഹോം.

ഓഫിസിലാകു​േമ്പാൾ കൃത്യസമയത്തിനായിരുന്ന ചായ, ഉച്ചഭക്ഷണ ഇടവേളകൾ, വീട്ടിലെത്തിയപ്പോൾ സൗകര്യത്തിന്​ അനുസരിച്ച്​ ക്രമീകരിച്ചു. കസേരയിൽ നിന്ന്​ എഴുന്നേൽക്കാ​തെ മണിക്കൂറുകളോളം ജോലിയിൽ മുഴുകി. എന്നാൽ, ഒരു വർഷത്തോളമായി തുടരുന്ന ഈ ശീലം പല ആരോഗ്യ പ്രശ്​നങ്ങളും യുവജനങ്ങളിൽ വരുത്തിവെക്കുന്നുണ്ടെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. അതിൽ പ്രധാനം സുഷുമ്​ന നാഡിക്ക്​ സംഭവിക്കുന്ന പരിക്കും. പലരിലും ചികിത്സിച്ച്​ മാറ്റാൻ സാധിക്കാത്ത പ്രശ്​നങ്ങൾ ശ്രദ്ധയിൽപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഇപ്പോൾ ഡോക്​ടർമാർ.

പുറം വേദനയുമായെത്തുന്ന 20നും 40നും ഇടയിൽ പ്രായമുള്ള രോഗിക​ളുടെ എണ്ണം മുൻവർഷത്തേക്കാൾ ഉയർന്നുവെന്നാണ്​ ഐ.പി.എസ്​.സി വാഴ്​സിറ്റിയിലെ ഡോക്​ടറായ ഡോ. സ്വതി ഭട്ട്​ പറയുന്നത്​.

'മണിക്കൂറുകൾ നീണ്ട ഇരിപ്പിലൂടെയുണ്ടാകുന്ന മർദത്തിലൂടെ സ്​പൈനൽ കോഡിലെ ഡിസ്​കിന്​ കേടുവരാം. മനുഷ്യ ശരീര​ത്തിന്‍റെ ചല​നത്തെ സ്വാധീനിക്കുന്ന പ്രധാന ഭാഗമാണ്​ ഈ ഡിസ്​കുകൾ. ഒരാൾ വളരെ കുറച്ചുമാത്രം ചലിച്ചാൽ അസ്​ഥികൾ ഡിസ്​കുകളെ സമ്മർദ്ദത്തിലാക്കുകയും കൂടുതൽ മർദം നൽകുകയും ചെയ്യും. ആളുകൾ വീട്ടിലിരുന്ന്​ ജോലി ചെയ്യു​േമ്പാൾ പലപ്പോഴും പോഷകാഹാരം കഴിക്കാനോ, വെള്ളം കുടിക്കാനോ തയാറാവില്ല. അതിനാൽ തന്നെ തകരാറായിരിക്കുന്ന ഡിസ്​കുകളെ ഇത് വീണ്ടും​ അപകടത്തിലാക്കും. അവ നിർജലീകര​ണത്തെ തുടർന്ന്​ ദുർബലമാക്കുകയും ചെയ്യും' -സ്വാതി ഭട്ട്​ പറയുന്നു.

ശരീരത്തിന്​ വ്യായാമത്തിന്‍റെ കുറവുണ്ടാകുന്നതാണ്​ ഇതിന്‍റെ പ്രധാന കാരണം. കൂടാതെ പോഷകാഹാര കുറവും ഇരിക്കുന്ന രീതിയുമെല്ലാം നടുവേദനയുടെ കാരണങ്ങളാകും. പലരും കസേര മാറ്റി നോക്കാറാണ്​ പതിവ്​. എന്നാൽ അത്​ പരിഹാരമാകില്ലെന്നാണ്​ വിദഗ്​ധരുടെ അഭി​പ്രായം.

ഒരാഴ്ചയിൽ കൂടുതൽ നടുവേദനയോ പുറംവേദനയോ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും താമസിക്കാതെ ഡോക്​ടർമാരെ കാണണമെന്നാണ്​ വിദഗ്​ധരുടെ നിർദേശം. ചികിത്സ വൈകുന്തോറും ആരോഗ്യനില വഷളാകും.

വർക്​ ഫ്രം ഹോമിലുള്ളവർ ഓരോ മണിക്കൂറിലും നിർബന്ധമായും ഇരിപ്പിന്‍റെ രീതി മാറ്റണം. കിടക്കുന്നതിന്​ മുമ്പ്​ ധാരാളം വെള്ളം കുടിക്കണം. ഭക്ഷണം ഒഴിവാക്കാൻ പാടില്ല, കൂടാതെ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുകയും വേണമെന്നും ഡോക്​ടർമാർ പറയുന്നു. 

Tags:    
News Summary - Work from home may cause chronic back issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.