ഓരോ പെണ്‍കുഞ്ഞിന്റേയും കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഓരോ പെണ്‍കുഞ്ഞിന്റേയും നേട്ടങ്ങളെ, കഴിവുകളെ നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് മന്ത്രി വീണ ജോര്‍ജ്. ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പല കുട്ടികള്‍ക്ക് പലതരത്തിലുള്ള കഴിവുകളുണ്ടാകും. അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും വേണം. എല്ലാ ദിവസവും കുഞ്ഞുങ്ങളുമായി സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ബാലികാ ദിനത്തില്‍ ഇതെല്ലാവരും ഓര്‍ക്കേണ്ടതാണ്. പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും വീടിനുള്ളിലും പുറത്തും പൊതുയിടങ്ങളിലും ഒരു പോലെ അവസരം ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.

ബാലികാ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത് മന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. മന്ത്രിയുമായി കുട്ടികള്‍ ആശയ വിനിമയം നടത്തി. സമൂഹത്തില്‍ സ്ത്രീകളുടെ തുല്യത, അവകാശ സംരക്ഷണം, സ്ത്രീധന നിരോധനം എന്നിവയെ പറ്റി മന്ത്രി കുട്ടികളുമായി സംസാരിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.

വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ഗ്രീഷ്മ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Veena George said that the talents of every girl child should be recognized and acknowledged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.