എന്തുകൊണ്ട് ബീറ്റ്റൂട്ട് ഒരു സൂപ്പർ ഫുഡാവുന്നു?

ച്ചക്കറികളിലെ സൂപ്പർ ഫുഡ് ആക്കി ബീറ്റ്റൂട്ടിനെ മറ്റുന്നത് എ​ന്തൊക്കെയാണെന്ന് അറിയു​ന്ന ഒരാൾ അതിനെ ഭക്ഷണ മെനുവിനു പുറത്തേക്ക് ഒരിക്കലും മാറ്റിനിർത്തില്ല. കടുംചുവപ്പിനു സമാനമായ നിറത്തിലുള്ള ഈ വേരുഫലം ലളിത ഭക്ഷണമായി തോന്നിയേക്കാം. പക്ഷേ, ഉൻമേഷ​ത്തോടെയും ആരോഗ്യത്തോടെയും തുടരാൻ നിങ്ങളെ സഹായിക്കുന്ന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. 
പച്ചയായോ, വേവിച്ചോ, ജ്യൂസായോ എങ്ങനെ കഴിച്ചാലും കഴിച്ചാലും ബീറ്റ്റൂട്ടിന് നിരവധി ഗുണങ്ങളുണ്ട്.

ബീറ്റ്റൂട്ടിനെ സൂപ്പർഫുഡാക്കി മാറ്റുന്നത് എ​ന്തൊക്കെയാണ്?

ശൈത്യകാലത്ത് ശക്തമായ ആരോഗ്യ ഗുണങ്ങൾ നൽകുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആ സമയത്ത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും സസ്യ സംയുക്തങ്ങളും ഒരുമിച്ച് കൊണ്ടുവരുന്നതിനാൽ പലരും ബീറ്റ്റൂട്ടിനെ ഒരു ‘ശൈത്യകാല ബൂസ്റ്റർ’ എന്ന് വിളിക്കുന്നു. കാരണം ഇത് പ്രതിരോധശേഷി, രക്തയോട്ടം, ചർമാരോഗ്യം, തണുപ്പേറിയ ദിവസങ്ങളിൽ ഊർജം എന്നിവയെ പോഷിപ്പിക്കും.

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റുകളും ആന്റിഓക്‌സിഡന്റുകളും ഉണ്ടെന്ന് 2019ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തെ പരിപോഷിപ്പിക്കുന്നു. ശരീരത്തിലെ ഓക്സിജൻ ഒഴുക്ക് മെച്ചപ്പെടുത്തുകയും സ്റ്റാമിന വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. 

ശൈത്യകാലത്ത് നിങ്ങളുടെ ശരീരം ശക്തമായി നിലനിർത്താൻ ബീറ്റ്റൂട്ട് സഹായിക്കുന്ന പ്രധാന വഴികളെക്കുറിച്ചറിയാം.

രക്തയോട്ടം മെച്ചപ്പെടുത്തും രക്തസമ്മർദം നിയന്ത്രിക്കും

ബീറ്റ്റൂട്ടിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്ന് അതിന്റെ നൈട്രേറ്റ് ഉള്ളടക്കമാണ്. നിങ്ങൾ ബീറ്റ്റൂട്ട് കഴിക്കുമ്പോൾ, ഈ നൈട്രേറ്റുകൾ രക്തക്കുഴലുകളെ സുഗമമാക്കുന്ന സംയുക്തമായ നൈട്രിക് ഓക്സൈഡായി മാറുന്നു. ഇത് രക്തം നിങ്ങളുടെ ശരീരത്തിലൂടെ കൂടുതൽ എളുപ്പത്തിൽ സഞ്ചരിക്കാൻ അനുവദിക്കുന്നു. മികച്ച രക്തയോട്ടം ഹൃദയത്തിൽ സമ്മർദം കുറയുകയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

പലപ്പോഴും തണുപ്പ് അനുഭവപ്പെടുന്ന ആളുകൾക്ക് രക്തചംക്രമണം മന്ദഗതിയിലാകുന്നതിനാൽ, ചൂടുള്ള ബീറ്റ്റൂട്ട് സൂപ്പ് അല്ലെങ്കിൽ ജ്യൂസ് പോലുള്ളവ കഴിക്കാം. 

പ്രതിരോധശേഷി വർധിപ്പിക്കും:

തണുപ്പുകാലത്ത് ചുമ, തുമ്മൽ എന്നിവ വളരെ എളുപ്പം പിടികൂടും. വിറ്റാമിൻ സി, ഫോളേറ്റ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്റൂട്ട് ഈ പ്രശ്നങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കും. ഈ പോഷകങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും.

ബീറ്റ്റൂട്ടിൽ ബീറ്റാലൈൻസ് എന്ന ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നീർ വീഴ്ചകൾ കുറക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് അല്ലെങ്കിൽ ഒരു ചെറിയ ബൗൾ വേവിച്ച ബീറ്റ്റൂട്ട് കഴിക്കുന്നത് ശൈത്യകാലത്തെ സാധാരണ അണുബാധകളിൽ നിന്ന്  സംരക്ഷിക്കും. 

ചർമം മൃദുവും തിളക്കവുമുള്ളതാക്കും:

തണുത്ത കാലാവസ്ഥ ചർമത്തെ വരണ്ടതും മങ്ങിയതുമാക്കും. കൊളാജൻ ഉൽപാദനത്തെ പിന്തുണക്കുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്റൂട്ട് ചർമത്തെ ഉള്ളിൽ നിന്ന് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ചർമത്തെ ദൃഢവും മൃദുവുമായി നിലനിർത്തുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചർമത്തെ നേരത്തെയുള്ള വാർധക്യത്തിൽ നിന്ന് സംരക്ഷിക്കുന്നു. ചില ആളുകൾ സ്വാഭാവിക നിറത്തിനും തിളക്കത്തിനും വേണ്ടി മുഖത്ത് ബീറ്റ്റൂട്ട് പൾപ്പ് ഉപയോഗിക്കാറുണ്ട്. 

ദഹനത്തെ പിന്തുണക്കും, കുടലിനെ സജീവമായി നിലനിർത്തും:

ശൈത്യകാല ഭക്ഷണം പലപ്പോഴും കട്ടിയുള്ളതും എണ്ണമയമുള്ളതുമാകാം. ഇത് ചിലപ്പോൾ ദഹനത്തെ മന്ദഗതിയിലാക്കും. ബീറ്റ്റൂട്ടിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മലബന്ധം തടയുന്നു. ഇതിൽ ബീറ്റൈൻ എന്ന പ്രകൃതിദത്ത സംയുക്തവും ഉള്ളതിനാൽ ആമാശയത്തെ ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കും.

ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് വയറുവേദന കുറക്കാനും, ശൈത്യകാലത്ത് ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിക്കുമ്പോഴും നിങ്ങളുടെ കുടൽ സുഖകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 

Tags:    
News Summary - Why is beetroot a superfood?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.