മങ്കിപോക്സ് വൈറസിന്‍റെ പേരുമാറ്റാനൊരുങ്ങി ഡബ്യു.എച്ച്.ഒ

ജനീവ: 30 ഓളം രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ച മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തീരുമാനിച്ചു. വൈറസിന്‍റെ പേരിന്‍റെ വിവേചന സ്വഭാവത്തെ കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെയാണ് ലോക ആരോഗ്യ സംഘടനയുടെ തീരുമാനം.

മങ്കിപോക്സിന്‍റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്ന് ഡബ്ല്യു. എച്ച്. ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടാതെ അധികം വൈകാതെതന്നെ ഡബ്ല്യു.എച്ച്.ഒ പുതിയ പേര് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആഗോള ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകെ 1,600 ലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മങ്കിപോക്സ് എന്നപേര് ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും മൃഗങ്ങളുടെ പേരുകളും ഒഴിവാക്കാൻ ശുപാർശ ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളുമായി യോജിക്കുന്നതല്ല. കൂടാതെ ജൂൺ 10 ന് പ്രസിദ്ധീകരിച്ച 'മങ്കിപോക്സ് വൈറസിന് വിവേചനരഹിതവും കളങ്കപ്പെടുത്താത്തതുമായ നാമകരണത്തിന്റെ അടിയന്തിര ആവശ്യകത' എന്ന പ്രബന്ധത്തിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 30 ശാസ്ത്രജ്ഞർ വൈറസിന്‍റെ പേരുമാറ്റാൻ അഭ്യർഥിച്ചിരുന്നു. 

Tags:    
News Summary - WHO To Change Name Of Monkeypox Virus After Concerns Raised By Scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.