ഇന്ത്യയിൽ ക്ഷയരോഗ കേസുകൾ 21 ശതമാനമായി കുറഞ്ഞു; ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ ക്ഷയരോഗ കേസുകളുടെ എണ്ണം 21 ശതമാനമായി കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടനയുടെ 2025ലെഗ്ലോബൽ ടി.ബി റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്.

ചികിത്സാ രംഗത്തെ സാങ്കേതിക വിദ്യകളുടെ ദ്രുത ഗതിയിലുള്ള സ്വീകാര്യതയും സേവനങ്ങളുടെ വികേന്ദ്രീകരണവും ക്ഷയ രോഗ വ്യാപനം കുറക്കാൻ സഹായകമായിട്ടുണ്ടെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറയുന്നത്. 2024ൽ 92 ശതമാനം രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.അതേ സമയം 2015ൽ ഇത് 53 ശതമാനമായിരുന്നു. കൂടാതെ 2024ൽ 26.18 ലക്ഷം പേർക്കാണ് രോഗ നിർണയം നടത്തിയത്. ഇത് രോഗ ബാധിതരായവർക്ക് ചികിത്സ ലഭിക്കാതെ പോകുന്നത് തടയാൻ കാരണമായെന്ന് പറയുന്നു.

രാജ്യത്തെ ക്ഷയ രോഗ മരണങ്ങളും കുറഞ്ഞെന്ന് റിപ്പോർട്ട് പറയുന്നു. 2015ൽ 28 ലക്ഷമായിരുന്നത് 2024 ആയപ്പോഴേക്ക് 21 ലക്ഷമായി കുറഞ്ഞു. റിപ്പോർട്ട് സംബന്ധിച്ച് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിലീസിൽ ക്ഷയ രോഗ ബാധിതർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സേവനങ്ങളും എടുത്ത് പറയുന്നു. ഇക്കാലയളവിൽ ക്ഷയ രോഗികൾക്ക് പോഷകാഹാരങ്ങൾ ലഭ്യമാക്കിയതായും ചികിത്സാ കാലയളവിലുടനീളം പ്രതിമാസം 500 മുതൽ 1000 രൂപ വരെ നിക്ഷയ് പോഷൺ യോജന വഴി നൽകിയതായും മന്ത്രാലയം പറയുന്നു.

Tags:    
News Summary - WHO report on TB cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.