വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ടത് എപ്പോൾ...?

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട് വിറ്റാമിൻ ഡി. എന്നാൽ ഭക്ഷണങ്ങളിലൂടെയോ സപ്ലിമെന്‍റുകൾ വഴിയോ ശരീരത്തിന് ആവശ്യമായ വിധത്തിൽ വിറ്റാമിൻ ഡി ലഭ്യമാകണം എന്നില്ല.

സ്ഥിരമായ ക്ഷീണം, ശരീരവേദന, സന്ധിവേദന, അസ്ഥി വേദന എന്നിവ ഉൾപ്പെടെ വിവിധ ലക്ഷണങ്ങൾ വിറ്റാൻ ഡിയുടെ അഭാവം കാരണം പ്രകടമാവും. അസ്ഥികൾ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസിനും വിറ്റാമിൻ ഡിയുടെ കുറവ് കാരണമാകുന്നു. ശരീരത്തിന് സ്വന്തമായി ഉൽപാദിപ്പിക്കാൻ സാധിക്കാത്ത ഏക വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് സൂര്യപ്രകാശം വഴി മാത്രമാണ് ലഭിക്കുക. വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ട സമയം എപ്പോഴാണെന്നറിയാം.

രാവിലെ 10 നും ഉച്ചക്ക് 3നും ഇടയിലായി വേണം വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊളേളണ്ടത്. ഈ സമയത്ത് നിങ്ങളുടെ മുഖം, കാലുകൾ, കൈകൾ എന്നിവയിൽ 15 മുതൽ 20 മിനിറ്റ് വരെ നേരം സുരക്ഷിതമായ സൂര്യപ്രകാശം ഏൽക്കുക. അമിതമായി വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. യു.വി.ബി രശ്മികൾ ലഭിച്ചാൽ മാത്രമേ ശരീരത്തിന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ സാധിക്കുകയുളളു. നിങ്ങളുടെ ചർമത്തിനെ ആശ്രയിച്ചായിരിക്കും വിറ്റാമിൻ ഡി ലഭിക്കുക. അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ ഈ സമയം വളരെ കുറച്ച് മാത്രം വിറ്റാമിൻ ഡി സിന്തസിസ് സാധ്യമാവുകയുളളു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- സൺസ്ക്രിൻ ഉപയോഗിക്കുന്നത് ശരീരത്തിന് ലഭ്യമാവേണ്ട വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തെ തടയുന്നു.

- ഇളം ചർമമുളള ആളുകൾക്ക് സൂര്യനിൽനിന്ന് കുറച്ച് സമയം മാത്രമേ ആവശ്യമുളളു. അതേസമയം ഇരുണ്ട ചർമമുളളവർക്ക് അൽപം സമയം കൂടുതൽ സൂര്യപ്രകാളം ഏൽക്കേണ്ടി വരും.

- ദീർഘനേരം വെയിൽ കൊളളുന്നത് കഴിവതും ഒഴിവാക്കുക.

Tags:    
News Summary - When should you be exposed to sunlight to get vitamin D?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.