രോഗ നിർണയത്തിലെ അനിവാര്യ സാന്നിധ്യമായി വെന്യൂക്സ് എ.ആർ 100

രോഗ നിർണയ രംഗത്തെ നൂതനമായ ചുവടുവെപ്പുമായി വെന്യൂക്സ് എ.ആർ 100 എന്ന വെയിൻ ആക്സിസ് ഉപകരണം പ്രചാരമേറുന്നു. രോഗ നിർണയ രംഗത്തും ചികിത്സാ രംഗത്തും അനിവാര്യമായൊരു ഉൽപന്നമായി മാറികൊണ്ടിരിക്കുകയാണ് വെന്യൂക്സ് എ.ആർ 100 എന്ന വെയിൻ ആക്സിസിസ് ഉപകരണം.

മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഒരു സിര അല്ലെങ്കിൽ ഞെരമ്പ് കണ്ടെത്തുന്നത് ചികിത്സാ പ്രക്രിയയിലെ പ്രധാന ഘടകമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ രോഗിയുടെ ജീവൻ രക്ഷപ്പെടുത്തുന്നത് അതിവേഗത്തിലാക്കുന്ന മരുന്ന് ഇൻട്രാവെനസ് ഡെലിവറി ഇതിനെ ആശ്രയിച്ചിരിക്കും. ഇവിടെയാണ് വെന്യൂക്സ് എ.ആർ 100 എന്ന ഉപകരണം ഉപയോഗപ്രദമാകുന്നത്. മാത്രമല്ല, ചികിത്സയുടെ ചിലവ് കുറയ്ക്കുകയും മെഡിക്കൽ ടീമിന്‍റെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു.

ഡിസ്പ്ലേ ഓപ്ഷനുകൾ, വ്യത്യസ്ത തീവ്രത ലെവലുകൾ, 4 മണിക്കൂർ ബാറ്ററി ലൈഫ് പ്രദാനം ചെയ്യുന്ന റീചാർജ് ചെയ്യാവുന്ന Li-Ion ബാറ്ററി എന്നിവ വെന്യൂക്സ് എ.ആർ 100 ന്‍റെ പ്രത്യേകതയാണ്. മാത്രമല്ല, പോർട്ടബിളും റേഡിയേഷൻ ഫ്രീയുമാണ് ഇത്.

മെഡ്ട്രാ ഇന്നോവേഷൻ ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സർട്ടിഫൈഡ് ബയോമെഡിക്കൽ സ്റ്റാർട്ട്-അപ്പ് കമ്പനിയാണ് വെന്യൂക്സ് എ.ആർ 100 നിർമിക്കുന്നത്.

Tags:    
News Summary - Veineux AR 100 news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.