മൊബൈൽ ഫോണിന്റെ നിരന്തര ഉപയോഗം കാരണം പലർക്കും ശ്രദ്ധക്കുറവ്, ക്ഷീണം, ഉത്കണ്ഠ, ഉറക്ക പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാറുണ്ട്. ഒരേസമയം ഒരുപാട് വിവരങ്ങൾ തലച്ചോറിലേക്കെത്തുന്നതിനാൽ കാര്യക്ഷമമായി ചിന്തിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവിനെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ, ഫോൺ ഉപയോഗിക്കാതെ മൂന്നു ദിവസം ചെലവഴിച്ചാൽ നമ്മുടെ മസ്തിഷ്കത്തിൽ എന്തെല്ലാം ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകർ പഠനം നടത്തുകയുണ്ടായി. ശ്രദ്ധയും സൃഷ്ടിപരമായ ചിന്തകളും മെച്ചപ്പെടുകയും, മസ്തിഷ്കത്തിലെ സമ്മർദം കുറയുകയും ചെയ്യുന്നതാണ് പ്രധാന നേട്ടം. മറ്റു ഗുണങ്ങൾ ഇനി പറയുന്നു:
- സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.
-വ്യക്തിപരമായി കൂടുതൽ സമയം കണ്ടെത്താൻ കഴിയും
- സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാനും ആത്മനിയന്ത്രണം കൈവരിക്കാനും സഹായിക്കുന്നു.
-നിരന്തര മെസേജുകളും അറിയിപ്പുകളും ഇല്ലാതാകുന്നതോടെ സ്മാർട്ട് ഫോണിന്റെ ആവശ്യം പതിയെ കുറഞ്ഞുവരും.
-ഉറക്കം മെച്ചപ്പെടും. നിയന്ത്രണമില്ലാത്ത ഫോൺ ഉപയോഗം കാരണം പലർക്കും ശരിയായ ഉറക്ക ചക്രം നഷ്ടമാകുന്നു.
ഫോൺ ഉപയോഗം കുറക്കാൻ ചില മാർഗങ്ങൾ
ഭക്ഷണം കഴിക്കുമ്പോഴും കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴുമെല്ലാം ഫോൺ ഒഴിവാക്കുക.
Do Not Disturb മോഡ് ഉപയോഗിക്കുക - അറിയിപ്പുകൾ കുറക്കാൻ ഇതു സഹായിക്കും.
ദിവസം കുറച്ചു സമയം സോഷ്യൽ മീഡിയ ഒഴിവാക്കാം.
ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് ഫോൺ ഉപേക്ഷിക്കാം.
പുസ്തക വായന, വ്യായാമം പതിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.