ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ പെട്ടെന്ന് വാർധക്യത്തിലെത്തിക്കുമെന്ന് പഠനം

കുഞ്ഞുങ്ങൾക്കായി എന്തു ത്യാഗം സഹിക്കാനും അമ്മമാർ തയാറാണ്. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 1735 പേരെയാണ് പഠന വിധേയരാക്കിയത്. ഇവരിലെ പ്രത്യുൽപാദന ഹിസ്റ്ററിയും ഡി.എൻ.എ സാംപിളുകളും പഠന വിധേയമാക്കി.

825 യുവതികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഓരോ ഗർഭധാരണവും ഒരു സ്ത്രീയുടെ ജൈവിക വാർധക്യം വർധിപ്പിക്കുന്നതായി കണ്ടെത്തി. ആറു വർഷത്തിനിടെ കൂടുതൽ തവണ ഗർഭിണിയായ സ്ത്രീകളിലും പഠനം നടത്തി. ഈ സ്‍ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ജൈവിക വാർധക്യം ത്വരിത ഗതിയിൽ എത്തുന്നുവെന്നാണ് കണ്ടെത്തിയത്. ഒരിക്കൽ പോലും ഗർഭിണികളാകാത്ത സ​്ത്രീകളുമായും ഇവരെ വെച്ച് താരതമ്യ പഠനം നടത്തി. അവരേക്കാൾ വേഗത്തിൽ വാർധക്യത്തിലെത്തുന്നത് കൂടുതൽ തവണ അമ്മമാരായ സ്ത്രീകളാണെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

സർവേയിൽ പ​ങ്കെടുത്തവരുടെ ജീവിത ചുറ്റുപാട്, പുകവലി ശീലം, സാമൂഹിക സാമ്പത്തിക നിലവാരം, ജനിതക വൈവിധ്യം എന്നിവയും പഠനത്തിൽ പരിഗണിച്ചു. പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Pregnancy may accelerate biological ageing in young women says study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.