ടോക്യോ: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ–ബിഎ.2 ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ഒമിക്രോൺ-ബി.എ.2), ഒമിക്രോൺ –ബി.എ.1 നെക്കാൾ പ്രശ്നമുണ്ടാക്കുമെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം ചെയ്തിട്ടില്ലെങ്കിലും പഠനഫലത്തിന്റെ വെളിച്ചത്തിലാണ് തീവ്രത കൂടിയ വകഭേദമാണ് ഇതെന്ന് ഗവേഷകർ സൂചിപ്പിച്ചത്. ബി.എ.2 വൈറസുകൾ മൂക്കിലെ കോശങ്ങൾക്കുള്ളിൽ കടന്ന് ശക്തമായി പെരുകുമെന്ന് ഗവേഷകർ പറയുന്നു.
ബൂസ്റ്റർ ഡോസ് വാക്സിൻ എടുത്തവർക്കും മുമ്പ് കോവിഡ് വന്നവർക്കും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതേസമയം ഗുരുതമാണെങ്കിലും ഡെൽറ്റ വകഭേദം പോലെ മാരകമല്ല. ടോക്യോ യൂനിവേഴ്സിറ്റി ഉൾപ്പെടെയുള്ള ജാപ്പനീസ് ഗവേഷണ കേന്ദ്രങ്ങളാണ് പഠനം നടത്തിയത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ ഇവ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. സാധാരണ പി.സി.ആർ ടെസ്റ്റിൽ ഈ വൈറസ് വകഭേദം ചിലപ്പോൾ കണ്ടുപിടിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.