പുനലൂർ: ഓർത്തോ സർജറിക്ക് തിയറ്റർ വിട്ടുകൊടുക്കാത്തതിനെതിരെ താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിനെതിരെ ഡോക്ടറുടെ പ്രതിഷേധം. ബുധനാഴ്ച ഉച്ചയോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ഓർത്തോ വിഭാഗം ഡോക്ടർ അൻവറാണ് സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷാക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം നിശ്ചയിച്ചിരുന്ന ഒരു കുട്ടിയുടെ അടക്കം ഓപറേഷന് തയാറായി വന്നപ്പോൾ സൂപ്രണ്ട് തിയറ്റർ അനുവദിക്കാതിരുന്നതാണ് ഡോ. അൻവറെ പ്രകോപിപ്പിച്ചത്. ഡോക്ടർക്കൊപ്പം രോഗികളുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത് ഏറെ നേരം ബഹളത്തിന് ഇടയാക്കി.
ആശുപത്രിയിൽ നടക്കുന്ന അഴിമതിക്കും മറ്റുമെതിരെ പ്രതികരിക്കുന്നതിനാൽ സൂപ്രണ്ട് തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണെന്ന് ഡോ. അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചു. മതിയായ കാരണങ്ങൾ ഇല്ലാതെ പലതവണ തനിക്ക് സൂപ്രണ്ട് മെമ്മോ നൽകി.
തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓർത്തോ സർജറിക്ക് തിയറ്റർ അനുവദിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച തനിക്ക് തിയറ്റർ അനുവദിക്കാത്തതിനാൽ നാല് ഓപറേഷൻ മുടങ്ങി. ഇന്നലെയും ഇത് ആവർത്തിച്ചു. നാല് തിയറ്ററുകൾ ഇവിടുണ്ട്. ഇതിൽ പലതും ഒഴിഞ്ഞുകിടക്കുമ്പോഴാണ് താൻ നിശ്ചയിക്കുന്ന ഓപറേഷന് തിയറ്റർ അനുവദിക്കാത്തത്. താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പിന്റെ അഭിമാനസ്തംഭമാണ്. ഈ നേട്ടം ഒരു വ്യക്തിയിൽ മാത്രം അധിഷ്ഠിതമാക്കുന്നത് ശരിയല്ലെന്നും അൻവർ കുറ്റപ്പെടുത്തി. ഇന്നലത്തെ പ്രതിഷേധത്തിന് ശേഷം തിയറ്റർ അനുവദിച്ചതായും നാല് ഓപറേഷൻ നടത്തിയെന്നും അൻവർ പറഞ്ഞു.
എന്നാൽ, അൻവർ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ മാത്രമാണെന്നും സ്പെഷാലിറ്റി ചെയ്യാൻ തിങ്കളാഴ്ചകളിൽ തിയറ്റർ അനുവദിക്കുന്നതായും സൂപ്രണ്ട് ഡോ. ഷാഹിർഷ പറഞ്ഞു. ഇന്നലയടക്കം ഓപറേഷൻ മുടങ്ങിയിട്ടില്ല. മറ്റു ദിവസങ്ങളിൽ ഓപറേഷന് തിയറ്റർ അനുവദിക്കുന്നത് ബുദ്ധിമുട്ട് ആകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ, പരിധിയിൽ കൂടുതൽ ഓപറേഷനുകൾ ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ചെയ്തിട്ട് ബാക്കി മാറ്റിവെക്കുകയാണ് ഡോ. അൻവർ ചെയ്യുന്നത്. രാവിലെ എട്ടിന് തിയറ്റർ അനുവദിക്കുന്നുണ്ടെങ്കിലും സമയത്തിന് ഓപറേഷൻ തുടങ്ങാറില്ല. ഇതിനെല്ലാം കാരണം സൂപ്രണ്ടിെന്റയും പിടിപ്പുകേടാെണന്നാണ് ഡോക്ടറുടെ ആരോപണം. അച്ചടക്കം പാലിക്കാൻ നേരേത്ത മെമ്മോ നൽകിയിരുന്നു. കഴിഞ്ഞദിവസം നടന്നത് ഡോക്ടറുടെ ഭാവനാ സൃഷ്ടിയാണെന്നും ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സൂപ്രണ്ട് പറഞ്ഞു.ച
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.