ന്യൂഡൽഹി: അണുബാധയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലല്ലാതെ കോവിഡ് രോഗികൾ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ്. പ്രായപൂർത്തിയായ കോവിഡ് രോഗികളുടെ ചികിത്സക്കായി കേന്ദ്രം പുറപ്പെടുവിച്ച പുതുക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊറോണ വൈറസ് കേസുകളുടെ വർധനക്കിടെ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾപ്രകാരം ലോപിനാവിർ-റിറ്റോണാവിർ, ഹൈഡ്രോക്സിക്ലോറോക്വിൻ, ഐവർമെക്റ്റിൻ, മോൾനുപിരാവിർ, ഫാവിപിരാവിർ, അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ തുടങ്ങിയ മരുന്നുകൾ കോവിഡ്-19 രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കരുത്. രോഗികൾക്ക് രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഉപയോഗിച്ചുള്ള തെറപ്പി നിർദേശിക്കരുത്. കോവിഡ് ബാധിതരിൽ മറ്റു പകർച്ചവ്യാധികൾ പിടികൂടാനുള്ള സാധ്യത പരിഗണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.