ഇന്ന് ദേശീയ വാക്സിനേഷൻ ദിനം

ന്യൂഡൽഹി: ഇന്ന് ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നു. വാക്സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി മാർച്ച് 16ന് വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. അതിനോടപ്പം തന്നെ വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ഓർമ്മിക്കുന്നതിനും വേണ്ടികൂടിയാണ് ഈ ദിവസം.

വാക്സിനേഷന്‍റെ ആവശ്യകതയെയും മാറാരോഗങ്ങളെ തടയുന്നതിന് വാക്സിനേഷൻ വഹിക്കുന്ന പങ്കിനെയും കുറിച്ച് ജനങ്ങളെ ഉണർത്തിക്കുക എന്നാതാണ് വാക്സിനേഷൻ ദിനത്തിന്റെ പ്രധാനലക്ഷ്യം. വാക്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ മാറ്റി പ്രതിരോധ കുത്തിവെപ്പിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. അതേസമയം, വാക്സിനേഷൻ ഡ്രൈവുകളിലൂടെ കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

എല്ലാവർഷവും മാർച്ച് 16നാണ് ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പോളിയോ നിർമാർജന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ 1995 മാർച്ച് 16നാണ് ഓറൽ പോളിയോ വാക്സിന്‍റെ ആദ്യ ഡോസ് വിതരണം ചെയ്തത്. പദ്ധതി വിജയമാകുകയും 2014 മാർച്ച് 27ന് ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ രഹിത രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. 

Tags:    
News Summary - National Vaccination Day 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.