എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ലിംഗാടിസ്ഥാനത്തിൽ വെവ്വേറെ എപ്പോഴും ജലലഭ്യതയുള്ള ശുചിമുറി സൗകര്യം ലഭ്യമാക്കണം.
സ്കൂളുകളിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ ശുചിമുറികൾ ഉപയോഗക്ഷമമായി നിലനിർത്തണം, സ്വകാര്യത ഉറപ്പ് വരുത്തുന്ന തരത്തിൽ രൂപകൽപന ചെയ്യണം.
ശുചിമുറികളിൽ എപ്പോഴും സോപ്പും വെള്ളവും ലഭ്യമായിരിക്കണം.
പാഡുകളുടെ ലഭ്യത
എല്ലാ സ്കൂളുകളിലും ഓക്‌സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കണം. ശുചിമുറികളിൽ സ്ഥാപിച്ച വെൻഡിങ് മെഷീനിലൂടെയോ, നിയോഗിക്കപ്പെട്ട വ്യക്തിയിലൂടെയോ പെൺകുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമായിരിക്കണം.
എല്ലാ സ്കൂളുകളിലും ആർത്തവ ശുചിത്വ മാനേജ്‍മെന്‍റ് കോർണറുകൾ സ്ഥാപിക്കണം. അത്യാവശ്യ അടിവസ്ത്രങ്ങളും, യൂണിഫോം, ഡിസ്പോസബിൾ ബാഗുകളും, ആർത്തവ സംബന്ധമായ മറ്റ് അത്യാവശ്യ സാമഗ്രികളും അവിടെ ഉണ്ടായിരിക്കണം.
ഉപയോഗിച്ച സാനിറ്ററി നാപ്‍കിനുകൾ നിക്ഷേപിക്കാൻ സംവിധാനം സജ്ജമാക്കണം.
ആർത്തവ ബോധവത്കരണവും പരിശീലനവും
പാഠ്യക്രമത്തിൽ ലിംഗപരമായ കാര്യങ്ങൾ, പ്രത്യേകിച്ച് ആർത്തവ സംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തണം.
ആർത്തവ സമയത്ത് കുട്ടികൾക്ക് അത്യാവശ്യ സഹായം ലഭ്യമാക്കാൻ പുരുഷൻമാർ അടക്കം എല്ലാ അധ്യാപകർക്കും പരിശീലനം നൽകണം.
സാനിറ്ററി നാപ്‍കിൻ ലഭ്യമാകുന്നത് സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമം ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ എല്ലാവരിലും എത്തിക്കണം.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമീഷൻ ഏർപ്പെടുത്തിയ ഹെൽപ്പ്‍ലൈൻ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിപുലമായ പരസ്യത്തിലൂടെ ലഭ്യമാക്കണം.
പരിശോധനാ നിർദേശങ്ങൾ
സ്കൂളുകളിലെ പൊതുവായ സൗകര്യങ്ങളോടൊപ്പം ശുചിമുറി സൗകര്യവും സാനിറ്ററി പാഡിന്‍റെ ലഭ്യതയും ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി.ഇ.ഒ) ഇടക്കിടെ പരിശോധിച്ച് ഉറപ്പ് വരുത്തണം. വിദ്യാർഥികളുടെ പ്രതികരണം അവരുടെ പേര് വെളിപ്പെടുത്താതെ ശേഖരിക്കണം.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷനോ സംസ്ഥാന കമീഷനോ ഈ നിർദേശങ്ങളെല്ലാം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കണം.
ഈ നിർദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുകയും കോടതിയെ ബോധിപ്പിക്കുകയും ചെയ്യണം.
News Summary - menstrual hygiene instructions to schools
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.