ഡോ. സലിം യൂസുഫിന്​ മക്​ലോഗ്ലിൻ മെഡൽ

കൊല്ലം:​​ വൈദ്യശാസ്​ത്ര ഗവേഷണങ്ങൾക്കുള്ള 2020ലെ മക്​ലോഗ്ലിൻ മെഡലിന്​ മലയാളിയായ ഹൃദ്രോഗ ചികിത്സാ വിദഗ്​ധൻ ഡോ. സലിം യൂസുഫ്​ അർഹനായി. റോയൽ സൊസൈറ്റി ഒാഫ്​ കാനഡയാണ്​ ഇൗ ബഹുമതി നൽകുന്നത്​. വേൾഡ്​ ഹാർട്ട്​ ഫെഡറേഷൻ മുൻ പ്രസിഡൻറായ ഡോ. സലിം, കാനഡയിലെ മക്​മാസ്​റ്റർ യൂനിവേഴ്​സിറ്റി പ്രഫസറും ഗവേഷകനുമാണ്​.

ഒാർഡർ ഒാഫ്​ കാനഡ ബഹുമതിക്കും അർഹനായിട്ടുണ്ട്​. 2005ൽ റോയൽ സൊസൈറ്റി ഒാഫ്​ കാനഡ ഫെലോയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്​ട്ര തലത്തിൽ പ്രശസ്​​തിയാർജിച്ച ഹൃദ്രോഗ ചികിത്സാ വിദഗ്​ധനായ ഇദ്ദേഹം 40 വർഷമായി ഇൗ മേഖലയിലെ ഗവേഷണ രംഗത്ത്​ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്​.

വിവിധ ജേണലുകളിലായി 1200 ഒാളം പ്രബന്ധങ്ങളും പുറമേ,പുസ്​തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കൊട്ടാരക്കര മുസ്​ലിം സ്​ട്രീറ്റ്​ ചാമവിളയിൽ പരേതനായ ഒ.എസ്​. യൂസഫി​െൻറയും ജമീലാ യൂസഫി​െൻറയും മകനാണ്​. കോഴിക്കോട്​ ചെസ്​റ്റ്​ ഹോസ്​പിറ്റലിലെ കാർഡിയോ തൊറാസിക്​ സർജൻ ഡോ. നാസർ യൂസഫ്​ സഹോദരനാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.